ചൂളിയാട് എൽ.പി .സ്കൂൾ‍‍‍‍ , മലപ്പട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arjunek (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പട്ടം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് മലപ്പട്ടം .

മഹാഭാരതകഥയിലെ മഹിഷാസുരൻ നിർമിച്ച പട്ടണമാണിതെന്നും മഹിഷ പട്ടണം ലോപിച്ച്‌ മലപ്പട്ടമായി എന്നും ഒരു വാദം. അതല്ല മലയടി വാരത്ത്‌ ഉണ്ടായ പട്ടണമെന്നർത്ഥത്തിൽ മലപ്പട്ടണം എന്നും അതുലോപിച്ച്‌ മലപ്പട്ടമായി എന്നും പറയപ്പെടുന്നു. ലിഖിത രേഖകൾ ഈ പേരിന്റെ ചരിത്രത്തിൽ പിന്നിലല്ല.

ആദ്യകാല ഭരണസമിതി

ആദ്യകാല ഭരണസമിതി നിലവിൽ വന്നത്‌ 1954 ൽ ആണ്‌. അളവൂര്‌ കൃഷ്‌ണൻ നമ്പ്യാർ പ്രസിഡന്റും അയിക്കോത്ത്‌ അബ്‌ദു വെസ്‌ പ്രസിഡണ്ടുമായിരുന്നു. 1961 ൽ മലപ്പട്ടം, ഇരിക്കൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ചു. എ. കുഞ്ഞിക്കണ്ണനായിരുന്നു സംയോജിപ്പിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്‌. 1968ൽ വീണ്ടും ഈ പഞ്ചായത്തുകളെ വിഭജിച്ച്‌ ഇരിക്കൂർ, മലപ്പട്ടം എന്നീ പഞ്ചായത്തുകളാക്കി. എ. കുഞ്ഞിക്കണ്ണൻ തന്നെയായിരുന്നു പ്രസിഡന്റ്‌.

ഭൂമിശാസ്ത്രം

19.3ചതുരശ്ര  കിലോമീറ്റർ വിസ്‌തീർണമുള്ള മലപ്പട്ടത്തിലെ ജനസംഖ്യ  8708 ആണ് .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പഞ്ചായത് ഓഫീസ്
  • AKGHS SCHOOL
  • CALP SCHOOL

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • പള്ളി
  • മഠപ്പുര


വിദ്യാഭാസ സ്ഥാപനങ്ങൾ

AKGHSS

CALPS

CALPS

RGMUPS

ചിത്രശാല