ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shanilas (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം

എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴ ജില്ലയെന്നാൽ കനാലുകൾ കൊണ്ട് ചുറ്റപ്പെട്ട സുന്ദരമായ പ്രദേശമാണ്. എന്റെ സ്കൂളിനടുത്തും നിരവധി കനാലുകൾ ഉണ്ട്. എന്റെ സ്കൂളും എന്റെ ഗ്രാമവും സുന്ദരമാണ്.എന്റെഗ്രാമത്തിലെ സുന്ദര കാഴച്ചകളിലേക്കു സ്വാഗതം!. .....

ആലപ്പുഴ വിളക്കുമാടം അഥവാ ആലപ്പുഴ ലൈറ്റ് ഹൗസ്

കേരളത്തിന്റെ അതിപുരാതനമായ രണ്ട് വിളക്കുമാടങ്ങളിൽ ഒന്നാണ് ആലപ്പുഴ വിളക്കുമാടം അഥവാ ആലപ്പുഴ ലൈറ്റ് ഹൗസ് വിനോദസഞ്ചാര മേഖലയിൽ സന്ദർശകരെ ഏറെ ആസ്വദിക്കുന്ന ഒന്നാണ് ആലപ്പുഴ ലൈറ്റ് ഹൗസ്  ആലപ്പുഴ ബീച്ചിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ മനോഹരമായ ലൈറ്റ് ഹൗസിന്റെ മുകളിൽ ഏറിയാൽ ആലപ്പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും അതിന്റെ ഉന്നത ശോഭയിൽ ആസ്വദിക്കുവാനാവും

ആലപ്പുഴ വിളക്കുമാടം അഥവാ ആലപ്പുഴ ലൈറ്റ് ഹൗസ്

1862 ലാണ് ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു ആലപ്പുഴ തുറമുഖം കേന്ദ്രമായി നടന്നിരുന്ന വിദേശ വ്യാപാരങ്ങളുടെ ഒരു സ്മാരകമായി ഇത് ഇന്നും ഇവിടെ സ്ഥിതി ചെയ്യുന്നു. വർഷങ്ങൾ പിന്നിടുമ്പോഴും ആലപ്പുഴയുടെ പ്രൗഢികൾ തലയുയർത്തി സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ഇന്നും ലൈക്കോസ് അതിന്റെ ശോഭയിൽ പ്രകാശിച്ചു കൊണ്ടിരിക്കുന്നു