സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/റെഡ് ക്രോസ്
അന്തരാഷ്ട്ര ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയായ ജൂനിയര്‍ റെഡ്ക്രോസ് 2010 മുതല്‍ ഈ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. സി.ഡിവീന, സി. പ്ലാസിഡ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റുകളായി ആകെ 120 കുട്ടികള്‍ പങ്കെടുത്തുവരുന്നു.
- റെഡ്ക്രോസ് സംഘടനയുടെ നേതൃത്വത്തില്‍ ഒരു ഭക്ഷ്യ മേള ക്രമീകരിക്കുകയും അതില്‍ നിന്നു ലഭിച്ച തുക ഉപയോഗിച്ച് ഈ സ്കൂളിലെ 3 കാന്‍സര്‍ രോഗികളെയും ഒരു കുട്ടിയുടെ കാന്‍സര്‍ രോഗിയായ അമ്മയെയും സഹായിച്ചു.
- ഓണത്തോടനുബന്ധിച്ച് നിര്‍ദ്ധനരായ 20 വൃദ്ധരെ വിളിച്ച് ആദരിക്കുകയും അവര്‍ക്ക് ഓണകിറ്റ് നല്കി സഹായിക്കുകയും ചെയ്തു.
- രണ്ടു ആശുപത്രികള്‍ സന്ദര്‍ശിച്ച് കൂട്ടിരുപ്പുകാര്‍ക്ക് ഭക്ഷണം നല്കി.
- കുട്ടികളില്‍ നിന്ന് സോപ്പ്, ബ്രഷ്, പേസ്റ്റ്, ഷീറ്റ് മുതലായ നിത്യോപയോഗസാധനങ്ങള്‍ ശേഖരിച്ച് നെടുമങ്ങാട് വൃദ്ധസദനത്തില്‍ കൊടുത്തു.