ഉള്ളടക്കത്തിലേക്ക് പോവുക

എ. യു. പി. എസ്. കല്ലുവഴി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhushaji (സംവാദം | സംഭാവനകൾ) (' == '''കല്ലുവഴി''' == പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വള്ളുവനാടൻ ഗ്രാമമാണ് കല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                    == കല്ലുവഴി == 

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വള്ളുവനാടൻ ഗ്രാമമാണ് കല്ലുവഴി. താലൂക്ക് ആസ്ഥാനത്തു നിന്ന് 16 കിലോമീറ്റർ ആണ് ദൂരം. പാലക്കാടു നിന്നാണെങ്കിൽ 35 കിലോമീറ്ററോളം ദൂരം വരും .കൂനൻ മല, മേലൂർ കുന്നുകൾ, കുളക്കാടൻ കുന്നുകൾ കീഴൂർ ഇക്കോ ടൂറിസം എന്നിവയാണ് കല്ലുവഴിയോട് അടുത്ത് കിടക്കുന്ന പ്രധാന ആകർഷണങ്ങൾ.കാർഷികവൃത്തിയിലൂന്നി ജീവിക്കുന്നവരാണ് ഭൂരിഭാഗവും. വിദ്യാലയങ്ങൾ , ബാങ്കുകൾ, വായനശാലകൾ, ആശുപത്രികൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

കല്ലുവഴിയുടെ കലാസാംസ്കാരിക ബന്ധങ്ങൾ

AD-17-ആം നൂറ്റാണ്ടിലാണു കഥകളിയുദ്ഭവിച്ചത്‌. കഥകളിയുടെ സാഹിത്യരൂപമാണ്, ആട്ടക്കഥ. രാമനാട്ടകർത്താവായ കൊട്ടാരക്കരത്തമ്പുരാനെയാണ് ആട്ടക്കഥാസാഹിത്യത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത്.

കല്ലുവഴിച്ചിട്ട :-പുതിയ കഥകളിയുടെ ആവിഷ്കരണം

19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാവിർഭവിച്ച ശൈലിയാണിത്. കുയിൽത്തൊടി ഇട്ടിരാരിശ്ശി മേനോനാണ് ആവിഷ്കർത്താവ്. ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിനു ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണു പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികളവലംബിച്ചുമാണ്, കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.

കലാമണ്ഡലം രാമൻകുട്ടി നായരുടെ വിയോഗത്തോടെ പട്ടിക്കാംതൊട്ടി സ്‌കൂളുമായുള്ള അവസാനത്തെ നിർണായക കണ്ണിയും കഥകളിക്ക് നഷ്ടമായി. thumb|Kalamandalam Ramankutty Nair, an exponent of the Pattikkamthoti school.