ജി.എൽ.പി.എസ് വരവൂർ/എന്റെ ഗ്രാമം
വായനശാല എന്റെ ഗ്രാമം
- ചരിത്രതീതകാലത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്തിരുന്നതെന്ന് പരക്കെവിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നിന്ന്30 മിനിറ്റ് അകലെയുള്ള ചെറിയ പച്ച കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് വരവൂർ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നപ്രസിദ്ധമായ പാലക്കൽ പൂരം സാധാരണയായി ഫെബ്രുവരി മാസത്തിലാണ് നടക്കുന്നത്


കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്.വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു.കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത് .മണ്ണിന്റെ സവിശേഷത കൊണ്ടും ജൈവ കൃഷിയായതിനാലും വരവൂരിലെ കൂർക്കയ്ക്ക് സ്വാദേറുമെന്നാണ് വിശ്വാസം
പൊതുസ്ഥാപനങ്ങൾ
- പ്രാഥമിക ആരോഗ്യകേന്ദ്രം
- പഞ്ചായത്ത് ഓഫീസ്
- റേഷൻ കട
- വായനശാല
- കൃഷി ഭവൻ
- പോസ്റ്റ് ഓഫീസ്
- സർവീസ് സഹകരണ ബാങ്ക്
വരവൂർ വിദ്യാലയത്തിന്റെ പരിസര പ്രദേശങ്ങളിൽ തന്നെയാണ് ഈ പൊതുസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്.ഓരോ സ്ഥാപനങ്ങളും നിസ്തുല്യമായ സേവനമാണ് വിദ്യാലയത്തിന് നൽകിവരുന്നത് .
വരവൂർ ഗ്രാമത്തിന്റെ വളർച്ചയ്ക്ക് വളരെ അധികം ഉതകുന്നതാണ് വിദ്യാലയം ഉൾപ്പെടെയുള്ള ഇത്തരം പൊതുസ്ഥാപനങ്ങൾ
===== വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിനും സമഗ്രമായ വികസനത്തിനും വേണ്ടി ഈ പൊതുസ്ഥാപനങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ് .ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തിയിട്ടുണ്ട് .പഞ്ചായത്ത് അംഗങ്ങൾ സ്കൂൾ സന്ദർശനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്. '==ചിത്രശാല ==