എസ്.ജി.എച്ച്.എസ് മുക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം മുക്കുളം

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ ,കൊക്കയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുക്കുളം. കൊക്കയാർ വില്ലേജിൽ ഏന്തയാറിന് കിഴക്ക് തൂങ്ങനാ മുടി, പനങ്കരി, മുക്കുളം, വെമ്പാല, മേപ്പുഴ, വടക്കേമല പ്രദേശങ്ങൾ മുക്കുളം എന്ന പേരിൽ അറിയപ്പെടുന്നു. മുക്കുളം ഗ്രാമത്തിന്റെ മൂന്നു വശങ്ങളും ഉയരമുള്ള മലകളാണ്. ഈ മലകളെ ചുറ്റിയൊഴുകുന്ന പുല്ലകയാർ എന്ന നദിയാണ് മണിമലയാർ ആയി രൂപപ്പെടുന്നത്. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കെയാർ വില്ലേജിൽ, ഏന്തയാറിന് കിഴക്ക് ഭാഗത്തുള്ള ഗ്രാമമാണ് മുക്കുളം.

മുക്കുളം ഗ്രാമത്തിൻ്റെ ഹൃദയ ഭാഗത്ത് മലമുകളിൽ സ്ഥിതിചെയ്യുന്ന മുക്കുളം സെ​ൻ്റ് ജോർജ് സ്കൂൾ ഒരു കാലത്ത് ഈ പ്രദേശത്തെ ഏകമാത്ര വിദ്യാലയമായിരുന്നു. 1945 ലാണ് മുക്കുളത്ത് ഒരു കളരിപ്പള്ളിക്കൂടം സ്ഥാപിതമാകുന്നത്. 1950 ൽ സ്കൂളിന് ഗവൺമെൻ്റ് അംഗീകാരം ലഭിക്കുകയും 1966 ൽ ഹൈസ്കൂൾ വിഭാഗം ആരംഭിക്കുകയും ചെയ്തു.

സ്കൂൾ കൂടാതെ മനോഹരമായ ഒരു ദേവാലയവും അംഗൻവാടിയും പ്രാഥമികാരോഗ്യ  കേന്ദ്രവും ​ മുക്കുളത്തിൻ്റെ ൈ​പതൃകസമ്പത്തുകളായി നിലകൊള്ളുന്നു.

ഭൂമിശാസ്ത്രം

മുണ്ടക്കയത്തുനിന്ന് 20 കിലോമീറ്റർ അകലെയായി മുക്കുളം സ്ഥിതിചെയ്യുന്നു. മുണ്ടക്കയത്ത് നിന്നും ഇളങ്കാട് റൂട്ടിൽ 5 കിലോമീറ്റർ അകലെയായി മുക്കുളം ഗ്രാമം സ്ഥിതിചെയ്യുന്നു. റബ്ബർ കൃഷിയും, പച്ചപ്പാർന്ന ഭൂപ്രദേശവും, മലനിരകളും മുക്കുളത്തെ നയനാനന്ദകരമാക്കുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം.
ST. GEORGE'S HIGH SCHOOL, MUKKULAM
  • അംഗനവാടി
  • പോസ്റ്റ് ഓഫീസ്
പ്രമാണം:30010 MAP.pn
POST OFFICE, MUKKULAM
POST OFFICE, MUKKULAM

ശ്രദ്ധേയരായ വ്യക്തികൾ

പി.ജെ വക്കച്ചൻ പുല്ലുരുത്തിയിൽ.

പടുതകുളം എന്ന കണ്ടെത്തലിലൂടെ ജല സംരക്ഷണ പ്രവർത്തനങ്ങളിൽ ഈ മലയോര ഗ്രാമത്തിൽ നിന്നും ദേശിയ, അന്തർ ദേശിയ ശ്രദ്ധ നെടുവാൻ സാധിച്ചു. ഒരു ദേശിയ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. തന്റെ പ്രവർത്തന മേഖലകളിലെ അറിവുകൾ youtube, Facebook page, Instagram page എന്നീ സോഷ്യൽ മിഡിയകളിലൂടെ ലോകത്തിന്റെ എല്ലാ കോണിലും പകർന്നു കൊടുക്കുന്നു. മീൻ വളർത്തലിലൂടെ ഈ ഗ്രാമം ശ്രദ്ധിക്കപ്പെടുന്നു.

ആരാധനാലയങ്ങൾ

  • സെന്റ് ജോർജ് ചർച്ച് മുക്കുളം.

ST.GEORGE CHURCH, MUKKUALM

ദൈവാലയസ്ഥാപനം, വൈദികമന്ദിരം

  • മുക്കുളത്തു ദൈവാലയം സ്ഥാപിക്കുന്നതിനു രൂപതയിൽനിന്ന് അനുമതി ലഭിച്ചെങ്കിലും പള്ളിപണിക്കുള്ള സാമ്പ ത്തികശേഷി കുടിയേറ്റ കർഷകർക്കി ല്ലായിരുന്നു. ഇതറിഞ്ഞ കൂട്ടിക്കൽ ഇടവകാംഗം പൊട്ടംകുളം ശ്രീ കെ. വി. വർക്കി പള്ളിപണിയുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തു. പള്ളിക്കുവേണ്ടി 13 ഏക്കർ 75 സെൻറ് സ്ഥലം അദ്ദേഹം സൗജന്യമായി നൽകി. 1941 ൽ പള്ളി യുടെയും പള്ളിമേടയുടെയും പണിയാ രംഭിച്ചു. പള്ളിയിലും പള്ളിമുറിയിലുമുള്ള എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിൻറെ സംഭാവനയാണ്. പള്ളി മാർ ജയിംസ് കാളാശേരി 1942 മേയ് അഞ്ചിനു കൂദാശ ചെയ്തു. പ്രഥമവികാരി കുരീക്കാട്ട് ബ. ജോസഫച്ചനായിരുന്നു. ഇടവകപ്പള്ളി രൂപം കൊള്ളുമ്പോൾ 35 കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു.
  • മുക്കുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
  • മുക്കുളം ജുമാ മസ്ജിദ്.

പൊതുവായ നേട്ടങ്ങൾ

മുക്കുളം ഈസ്റ്റ് എന്ന പേരിൽ ഒരു പോസ്റ്റോഫീസ് ശ്രീ കെ. എ. ആൻറണിസാറിൻറെ ശ്രമഫലമായി 1962 ൽ അനുവദിക്കപ്പെട്ടു. 1984 മേയ് 16 ന് മുക്കുളത്തിൻറെ മണ്ണിലൂടെ ആദ്യമായി കെ. എസ്. ആർ. ടി. സി. ബസ് സർവീസ് ആരംഭിച്ചു. പ്രൈവറ്റ്ബസ് സർവീസ് 1991 മാർച്ചിൽ തുടങ്ങി. കുളങ്ങോട്ടിൽ ബ. സിറിയക്കച്ചൻറെ ശ്രമഫലമായി മുക്കുളത്തെ ശുദ്ധജല വിതരണം ഒരു പദ്ധതിയായി ഗവൺ മെൻറിനെക്കൊണ്ടു നടപ്പിലാക്കിക്കാൻ സാധിച്ചു. നാട്ടിലെ സേവനസന്നദ്ധരായ ആളുകളുടെ, പ്രത്യേകിച്ച്, യുവജനങ്ങളുടെ കൂട്ടായ പരിശ്രമഫലമായി 1991 ൽ വൈദ്യുതിയും 1995 ൽ ടെലിഫോണും ലഭിച്ചു. മലമുകൾവരെ നല്ല റോഡുണ്ടെങ്കിലും ആദായകരമല്ലെന്ന കാരണത്താൽ ബസ് സർവീസ് നടത്തുന്നില്ല. നാടിൻറെ വികസനത്തിന് ഇതു വലിയ തടസ്സമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് ജോർജ് ഹൈസ്കൂൾ മുക്കുളം.
S G H S Mukkulam
  • SGHS മുക്കുളം 1945 ൽ സ്ഥാപിതമായി. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയിലെ പീർമാടു ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 10 വരെയുള്ള ക്ലാസുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്. സ്കൂൾ പ്രകൃതിയിൽ ബാധകമല്ല കൂടാതെ സ്കൂൾ കെട്ടിടം ഒരു ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്. ഈ സ്കൂൾ അക്കാദമിക് സെഷൻ ഏപ്രിലിൽ ആരംഭിക്കുന്നു. വടക്കേക്കുറ്റ് ബ. സിറിയ ക്കച്ചൻറെ കാലത്ത് 1945 ൽ കുടിപ്പള്ളി ക്കൂടം തുടങ്ങി. അദ്ദേഹത്തിൻറെ നിരന്തര ശ്രമഫലമായി 1950 ൽ പ്രൈമറി സ്കൂളിനും 1953 ൽ അപ്പർ പ്രൈമറി സ്കൂളിനും ഗവൺമെൻറിൽനിന്ന് അംഗീ കാരം കിട്ടി. ഹൈസ്കൂൾ 1966 ൽ സ്ഥാപി തമായി. കുളങ്ങോട്ടിൽ ബ. സിറിയ ക്കച്ചൻറെ നേതൃത്വത്തിൽ സ്കൂൾകെട്ടിടം പണിയിച്ചു. സ്കൂളിൻറെ രജത ജൂബിലി 1975 ലും സുവർണജൂബിലി 2000 നവംബറിലും ആഘോഷിച്ചു.
  • അംഗനവാടി.

ചിത്രശാല

SGHS MUKKULAM
SGHS, MUKKULAM