എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്. ചിറക്കടവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചിറക്കടവ്

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു പഞ്ചായത്താണ് ചിറക്കടവ് ഗ്രാമ പഞ്ചായത്ത്. പൊൻ‌കുന്നം ചിറക്കടവ് പഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ്. ഇതിൽ വാഴൂർ ബ്ളോക്കിലെ ചിറക്കടവ്, ചെറുവള്ളി എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു.പഞ്ചായത്തിന്റെ വിസ്തീർണ്ണം 38.81 ചതുരശ്രകിലോമീറ്ററാണ്. ഗ്രാമത്തിനെ ഇരുപത് വാർഡുകളായി തിരിച്ചിരിക്കുന്നു.

ഭൂമിശാസ്ത്രം

പഞ്ചായത്തിന്റെ വിസ്തീർണ്ണം 38.81 ചതുരശ്രകിലോമീറ്ററാണ്. ഗ്രാമത്തിനെ ഇരുപത് വാർഡുകളായി തിരിച്ചിരിക്കുന്നു

  • വടക്ക് എലിക്കുളം, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകൾ
  • കിഴക്ക് കാഞ്ഞിരപ്പള്ളി പഞ്ചായത്ത്
  • പടിഞ്ഞാറ് വാഴൂർ, വെള്ളാവൂർ പഞ്ചായത്തുകൾ
  • തെക്ക് മണിമല, വെള്ളാവൂർ, എരുമേലി പഞ്ചായത്തുകൾ

ചരിത്രം

ആൾവാർ വംശാധിപത്യകാലത്തും ഈസ്ഥലത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ്‌ ആൾവാർ വംശത്തെ തുരത്തി ചിറക്കടവിനെ അധീനതയിലാക്കി. ഇതിനിടെ മാർത്താണ്ഡവർമ്മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂറിന്റെ ഭാഗമാക്കി. ഈ പ്രദേശത്തെ ചെമ്പകശ്ശേരി രാജാവിനെ കീഴ്‌പ്പെടുത്താൻ മാർത്താണ്ഡവർമ്മയ്‌ക്ക്‌ സഹായം നൽകിയത്‌ ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാനാണ്‌. പ്രത്യുപകാരമായി ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവായി വഞ്ഞിപ്പുഴ തമ്പുരാന്‌ കിട്ടി. പിന്നീട്‌ 1956 ൽ ഐക്യകേരളപ്പിറവിയോടെ നാടുവാഴിത്തം ഇല്ലാതായി സർക്കാരിന്‌ അവകാശമായി.

പ്രധാന ആരാധനാലയങ്ങൾ

  • പൊൻകുന്നം മുസ്ളീം പള്ളി
  • മലമേൽ ജുമാ-അത്ത് പള്ളി മുങ്ങത്തറക്കവല
  • ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം

TEMPLE

ReplyForward