പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പേരാമ്പ്ര

കോഴിക്കോട് നഗരത്തിൽ നിന്നും 39 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് പേരാമ്പ്ര. വിനോദസഞ്ചാര പ്രദേശമായ പെരുവണ്ണാമുഴി അണക്കെട്ട് ഇവിടെ നിന്നും 13.6 കിലോമീറ്റർ അകലെയാണ്. മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്‌.

ഭൂമിശാസ്ത്രം

മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്‌,ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പെരുവണ്ണാമുഴി അണക്കെട്ട് പേരാമ്പ്രയിൽ 13.6 കി.മീ. അകലെയാണ്‌. പെരുവണ്ണാമൂഴി പോലെ തന്നെ പ്രാധാന്യം അര്ഹിക്കുന്ന മറ്റു രണ്ടു വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആണ് കക്കയവും ജാനകിക്കാടും. പേരാമ്പ്രയിൽ നിന്ന് ചെമ്പ്ര, കൂരാച്ചുണ്ട് വഴി 23 കിലൊമീറ്റെർ സഞ്ചരിച്ചാൽ മലബാറിന്റെ ഗവി എന്ന് വിളിപ്പേരുള്ള കക്കയത്ത് എത്താം.11.5621697°N 75.7448858°E

വിദ്യാഭ്യാസ സ്ഥാപനങ്ങൾ