ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് രാമൻകുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

രാമൻകുളം

രാമൻകുളത്തെ ഗ്രാമീണ ഭംഗി

കേരളത്തിൽ മലപ്പുുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിററിയിലെ നറുകര വില്ലേജിലെ ഒരു പ്രദേശമാണ് രാമൻകുളം. മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശം. രാമൻകുളം ഗ്രാമം മഞ്ചേരി നഗരത്തിലൂടെ ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. രാമൻകുളം ഗ്രാമം മുസ്ലിം ഭൂരിപക്ഷ  പ്രദേശമാണ്. ഹിന്ദുക്കൾ താരതമ്യേന ചെറിയ  സംഖ്യയിലാണ് . അതിനാൽ പ്രദേശത്തിന്റെ സംസ്കാരം മുസ്ലിം പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ദഫ് മുട്ട് , കോൽക്കളി, അറവനമുട്ട്   എന്നിവ ഈ പ്രദേശത്തെ സാധാരണ നാടോടി കലകളാണ് . ഇസ്ലാമിക പഠനങ്ങളുടെ സമ്പന്നമായ ഉറവിടം നൽകുന്ന നിരവധി ലൈബ്രറികൾ പള്ളികളോട് ചേർന്ന് കിടക്കുന്നു . അറബി ലിപിയിൽ എഴുതിയ മലയാള ഭാഷയയുടെ പതിപ്പായ അറബി മലയാളത്തിലാണ് മിക്ക  പുസ്തകങ്ങളും എഴുതിയിരിക്കുന്നത് . ആളുകൾ സായാഹ്‌ന പ്രാർത്ഥനക്കായി പള്ളികളിൽ ഒത്തുകൂടുകയും പ്രാർത്ഥനക്ക് ശേഷം സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ബിസിനസ്സ് പരമായ പ്രശ്നങ്ങളും , കുടുംബ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ചെയ്യുന്നു . ഈ പ്രദേശത്തെ ഹിന്ദു ന്യൂനപക്ഷങ്ങൾ അവരുടെ ക്ഷേത്രങ്ങളിൽ വിവിധ ഉത്സവങ്ങൾ ആഘോഷിക്കുന്നതിലൂടെ അവരുടെ സമ്പന്നമായ പാരമ്പര്യങ്ങൾ നില നിർത്തുകയും ചെയ്യുന്നു . എല്ലാവരും മത സൗഹാർദ്ദത്തോട് കൂടി ജീവിക്കുന്ന ഒരു സുന്ദര പ്രദേശമാണ് രാമൻകുളം.

പൊതു കുളം‍‍‍

ഭൂമിശാസ്ത്രം

കുടക്കലു kudakkallu
പട്ടർകുളം pattarkulam

മലപ്പുുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിററിയിലെ നറുകര വില്ലേജിലെ ഒരു പ്രദേശമാണ് രാമൻകുളം. മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശം. രാമൻകുളം ഗ്രാമം മഞ്ചേരി നഗരത്തിലൂടെ ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. വയലുകളും കുന്നുകളും നിറഞ്ഞ വളരെ മനോഹരമായ ഭൂപ്രകൃതിയാണ് രാമൻകുളത്തിന്റേത് . കൂടുതൽ പ്രദേശവും കൃഷി ഭൂമിയാണ്. നറുകര വില്ലേജിൽ തന്നെ  രാമൻകുളത്തിനടുത്ത് പട്ടർകുളം എന്ന ഗ്രാമത്തിന്റ പേര് സൂചിപ്പിക്കുന്ന ഒരു പട്ടർകുളമുണ്ട്. ഇതിന്റ അടുത്തായി മഹാശിലായുഗത്തിലെ ശിലാ നിർമിതിയായ കുടക്കലു ഉണ്ട് . കുടക്കല്ലു കാണാൻ നിരവധി ടൂറിസ്റ്റുകളാണ് വരുന്നത് . ഈ കുടക്കല് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാൻ 2020 ൽ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. ചെങ്കല്ല് കൊണ്ട് നിർമ്മിതമായ കുടകല്ലുകളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത് . ഇവയിൽ നിന്ന് വ്യത്യസ്തമായി കരിങ്കല്ലുകൊണ്ടാണ് ഇവിടുത്തെ നിർമ്മിച്ചത് .ചരിത്രകാരനായ വില്യം ലോഗന്റെ 'മലബാർ മാന്വൽ' എന്ന പുസ്തകത്തിൽ ഈ കല്ലിനെ കുറിചു പരാമർശിക്കുന്നുണ്ട് .

ഇത് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കേണ്ട ഒരു പ്രധാനപ്പെട്ട പുരാവസ്തുവാണ് ഇത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

അംഗനവാടി-രാമൻകുളം‍
ഹെൽത്ത് സെന്റർ- രാമൻകുളം‍‍‍‍‍
  • അംഗനവാടി
  • സർക്കാർ ആശുപത്രി
  • സ്കൂൾ
  • കരുവമ്പ്രം പോസ്റ്റ് ഓഫിസ്
  • വായനശാല

ശ്രദ്ധേയരായ വ്യക്തികൾ

  • എംപി . ജാബിർ ( കായികതാരം)
  • അർജുൻ ജയരാജ് ( ഫുട്ബോൾ താരം )

ആരാധനാലയങ്ങൾ

  • ഭഗവതി ടെമ്പിൾ
  • സലഫി മസ്ജിദ് രാമൻകുളം‍‍‍‍‍

വിദ്യഭ്യാസ സ്ഥാപനങ്ങൾ 

  • എ . ഇ . എസ് . പി . എസ് പട്ടർക്കുളം
  • അംഗനവാടി
  • എ.യു.പി. സ്കൂൾ പട്ടർക്കുളം
  • യൂണിറ്റി വിമൺസ് കോളേജ്