പുതുക്കാട്

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുതുക്കാട് പഞ്ചായത്തിലെ പ്രദേശമാണ് പുതുക്കാട്.

ഭൂമിശാസ്ത്രം.

തൃശൂർ  നഗരത്തിൽ നിന്നും 14 കി മി  തെക്കും ചാലക്കുടി പട്ടണത്തിൽ നിന്നും 16 കി മി വടക്കും നാഷണൽ ഹൈവേ 47 ൽ ആണ് പുതുക്കാട്  പ്രദേശം.പുതുകാടിന്റെ വടക്കു ആമ്പല്ലൂരും മണാലി പുഴയും പടിഞ്ഞാറു നെന്മണിക്കരയും കിഴക്കു ചെങ്ങാലൂരും തെക്കു കുറുമാലി പുഴയുമാണ് .