ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച് .എസ്സ്.എസ്സ് കുളത്തുമ്മൽ കാട്ടാക്കട

ജനനീ ജന്മ ഭൂമിച്ഛ സ്വർഗാഭൂവിഗരിണി

തിരുവനന്തപുരത്തു നിന്നും ഏകദേശം ഇരുപത് കിലോമീറ്ററുകൾ അകലെ കൊച്ചു കൊച്ചു തോടുകളും കാവുകളും ഒക്കെകൊണ്ടു സമ്പന്നമായ ഒരു കൊച്ചു മലയോര ഗ്രാമം കാട്ടാൽ ഉണ്ടായിരുന്ന സ്ഥലം - അതിന്റെ പരിസരം -കാട്ടാൽ കടയായി. അതു പിന്നെ കാട്ടാക്കടയായി. പോൾ സുധാകരനും (ഓർമയ്ക്കയായി 'കാട്ടാൽമേള' [[1]]എല്ലാ വർഷവും നടത്തുന്നു.) കവിയും അധ്യാപകനുമായ കാട്ടാക്കട മുരുകനും [[2]] പൂവച്ചൽ ഖാദറും [[3]] ഐ ബി സതീഷും [[4]] അൻസജിത റസലും തുടങ്ങി ഒട്ടേറെ പ്രഗത്ഭർ തലങ്ങും വിലങ്ങും സഞ്ചരിച്ച നാട് . ദേശപെരുമയ്ക് മുതൽ കൂട്ടായവർ ഒട്ടേറെ.

സർവമത സാഹോദര്യത്തിന്റെ പ്രതീകമായി പുരാതനമായ കാട്ടാൽ ശ്രീ ഭദ്രകാളി ക്ഷേത്രവും, സി എസ്‌ ഐ ചർച്ചും , ജുമാമസ്ജിദും.., കാർഷിക സംസ്കാരത്തിന്റെ തനിമകളുടെ നേർകാഴ്‌ചയായി ഉപ്പു മുതൽ കർപ്പൂരം വരെ കിട്ടുന്ന കാട്ടാൽ ചന്ത തിങ്കളും വ്യാഴവും അതൊന്നു കാണേണ്ടതു തന്നെ. ചൊവ്വയും വെള്ളിയും 'മാട്ടുചന്ത'. നാഗരിക ജല വിതരണ പദ്ധതികൾ പലതും വന്നെങ്കിലും കാട്ടാക്കട മുക്കൂട്ട കവലയിൽ സംരക്ഷിക്കപ്പെടുന്ന പുരാതന കിണർ. അഗസ്ത്യാർകൂടം [[5]] നെയ്യാർഡാം, കാപ്പുകാട്, ശാസ്താംപാറ , നാടുകാണി, തുടങ്ങി പ്രകൃതിയുടെ വരദാനങ്ങൾ വിളിപ്പാടകലെ.... പ്രധാനറോഡിന്റെ കലപിലകളിൽ നിന്നൊഴിഞ്ഞു കുളത്തിന്മേൽ - കുളത്തുമ്മൽ ഗവൺമെൻറ് എച്ച് എച്ച് എസ്‌ , തൊട്ടടുത്ത് പി എൻ എം , പങ്കജ കസ്തൂരി തുടങ്ങിയ തലപ്പൊക്കമുള്ള ആശുപത്രികൾ, ശിവശക്തി ലബോറട്ടറി, പെട്രോൾ പമ്പ് അങ്ങനെയങ്ങനെ നീണ്ട നിര തന്നെയുണ്ട് ഇവിടെ.

ഭൂമിശാസ്ത്രം

  • കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണമാണ് കാട്ടാക്കട.
  • ഇവിടെ സ്ഥിതി ചെയ്യുന്ന കാട്ടാൽ ദേവീക്ഷേത്രത്തിൽ നിന്നാണ് കാട്ടാക്കട എന്ന സ്ഥല നാമമുണ്ടായതു.
  • തിരുവനന്തപുരം തലസ്ഥാന നഗരിയിൽ നിന്നും 20 km കിഴക്ക് മാറിയാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.
  • Pin : 695572
  • ടെലിഫോൺ കോഡ് : 0471
  • വാഹന registration : KL -74

പ്രധാനപൊതുസ്ഥലങ്ങൾ

  • ബസ് സ്റ്റാൻഡ്, കാട്ടാക്കട
  • മാർക്കറ്റ്, കാട്ടാക്കട

ആരാധനാലയങ്ങൾ

  • കാട്ടാൽ ശ്രീഭദ്രകാളി ക്ഷേത്രം
  • CSI CHURCH, കാട്ടാക്കട
  • സെന്റ് ജോസഫ് പള്ളി
  • സെന്റ് ആന്റണിസ് CHURCH
  • ജുമാ മസ്ജിദ്, കാട്ടാക്കട

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ

  • ക്രിസ്ത്യൻ കോളേജ്, കാട്ടാക്കട
  • Govt. L P സ്കൂൾ,
  • Govt. H S S, കുളത്തുമ്മേൽ
  • PR William HSS,കാട്ടാക്കട
  • Neodale സെക്കന്ററി സ്കൂൾ
  • വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂൾ

ശ്രദ്ധേയരായ വ്യക്തികൾ

  • മുരുകൻ,കാട്ടാക്കട
  • കള്ളിക്കാട് രാമചന്ദ്രൻ
  • പൂവച്ചൽ ഖാദർ
  • I. B. സതീഷ്, MLA

വിനോദസഞ്ചാരകേന്ദ്രങ്ങൾ

  • നെയ്യാർ ഡാം
  • അഗസ്ത്യാവനം വന്യജീവി സങ്കേതം
  • കുടുമ്പേപാറ

അവലംബം

  • സ്കൂൾ ഇൻഫർമേഷൻ ബോർഡ്‌
  • Kite- ൻറെ പൈലറ്റ്  പദ്ധതി.