Schoolwiki സംരംഭത്തിൽ നിന്ന്
ഇരിങ്ങാലക്കുട
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. സംഭവബഹുലമായ പല ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിക്കുവാനും, സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിലെ പരിവർത്തന പ്രക്രിയയുമായി ഇഴ ചേർന്നു നിൽക്കുവാനും ഭാഗ്യം ലഭിച്ചിട്ടുള്ള ഈ കൊച്ചുപട്ടണം അനന്യമായ സവിശേഷതകളുടെ ഉടമകൂടിയാണ്.ഇന്ന് സാഹിത്യലോകത്ത് പ്രശസ്തനായ സച്ചിദാനന്ദനും സിനിമാ പിന്നണി ഗായകനായ പി. ജയചന്ദ്രനും സിനിമാ നടന്മാരായ ടൊവിനോ തോമസ്, അനുപമ പരമേശ്വരൻ, ഇന്നസെന്റ്, ഇടവേള ബാബു എന്നിവരും ബാലസാഹിത്യക്കാരൻ കെ.വി. രാമനാഥനും ഈ നാടിന്റെ സംഭാവനകളാണ്.
ഇരിങ്ങാലക്കുടയിൽ രണ്ടു സുന്ദരമായ പഴയ ക്രിസ്തീയ ദേവാലയങ്ങളുണ്ട്. സെന്റ് തോമസ് കത്രീഡൽ ഇതിൽ ഒന്നാണ്. ജനസംഖ്യയുടെ ഒരു വലിയ ഭാഗം ക്രിസ്ത്യാനികളാണ്. പ്രധാനമായും സീറോ മലബാർ കത്തോലിക്ക വിശ്വാസികളാണ് കൂടുതൽ.