എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുണ്ടോത്ത് പറമ്പ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒരു ഗ്രാമമാണ് മുണ്ടോത്ത് പറമ്പ

കുഴിപ്പുറം

മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ്‌ വേങ്ങര. വേങ്ങരയിൽ നിന്ന് 4 കി.മി. കഴിഞാലുള്ള ഗ്രാമമാണ് മുണ്ടോത്ത് പറമ്പ. അവിടെ നിന്ന് 4 കി.മി കഴിഞാ‍‍ൽ പൊന്മള, 4 കി.മി കഴിഞാ‍‍ൽ എടരിക്കോട് , 2 കി.മി കഴിഞാ‍‍ൽ കോട്ടക്കൽ , 6 കി.മി കഴിഞാ‍‍ൽ ഊരകം എന്നിവയാണ് കുഴിപ്പുറം കവലയുടെ സമീപ ഗ്രാമങ്ങൾ. കിഴക്കോട്ട് മലപ്പുറം ബ്ലോക്ക്, പടിഞ്ഞാറ് താനൂർ ബ്ലോക്ക്, പടിഞ്ഞാറ് തിരൂരങ്ങാടി ബ്ലോക്ക്, കിഴക്കോട്ട് മങ്കട ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് കുഴിപ്പുറം കവല.മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ, മാവൂർ എന്നിവയാണ് കുഴിപ്പുറം കവലയ്ക്ക് സമീപമുള്ള നഗരങ്ങൾ.

1948ൽ ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുണ്ടോത്ത് പറമ്പിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ആളുകളെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ഉയർന്നുവന്നത്.

പൊതുസ്ഥാപനങ്ങൾ

  • ഗവ. യു.പി സ്കൂൾ മുണ്ടോത്ത്പറമ്പ്
  • എൈ. യു. എച്ച്. എസ്. എസ്. പറപ്പൂർ
  • കേരള ഗ്രാമിൺ ബാങ്ക് ഒതുക്കുങ്ങൽ
  • പോസ്റ്റ് ഓഫിസ് ഒതുക്കുങ്ങൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. യു.പി സ്കൂൾ മുണ്ടോത്ത്പറമ്പ്
  • എൈ. യു. എച്ച്. എസ്. എസ്. പറപ്പൂർ
  • എ. എം. എൽ.പി. എസ്. കുറ്റിത്തറമ്മൽ

പ്രമുഖ വ്യക്തികൾ

ചിത്രശാല