ജി.എച്.എസ്.എസ് ചാത്തനൂർ/എന്റെ ഗ്രാമം
എന്റെ നാട്
ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ തിരുമിററക്കോട്അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്ഗതിയെ പ്രാപിച്ചെന്നും ഒരു എെതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും തൃശൂർ വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്ഗതിയുടെ ഫലമായി ചാത്തന്റെ ഊർ ചാത്തന്നൂർ ആയി പറയപ്പെടുന്നു.