ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 17 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23039 (സംവാദം | സംഭാവനകൾ) (→‎ലഹരിമുക്ത നവകേരളം പദ്ധതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എസ് പി സി പരേഡ് 2023

2023-24 അധ്യയനവർഷത്തിൽ സി.പി ഒ ശ്രിമതി അജിത , എ.സി.പി.ഒ ശ്രിമതി വിസ്മി എന്നിവരുടെ നേതൃത്ത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ എസ്.പി.സി യുടെ ഭാഗമായി പ്രതി മാസത്തിൽ ഡയറക്ടറേറ്റിൽ നിന്നുമുള്ള നിർദേശമനുസരിച്ചുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി ചെയ്ത് തീർത്തിട്ടുള്ളതാണ്. അവയിൽ പ്രധാനപ്പെട്ടവ താഴെ ചേർക്കുന്നു.

spc കുട്ടികളുടെ പരിശീലനം

ചിത്രരചനാ മത്‌സരം

എസ് പി സി കുട്ടികൾ ചിത്രമൊരുക്കുന്നു.

വനം വകുപ്പ് ചാലകുടി ഡിവിഷന്റെ നേതൃത്ത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നടന്ന ചുമർ ചിത്രരചനാ മത്‌സരത്തിൽ എസ്.പി.സി ചെമ്പുച്ചിറ യുണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലോക വയോജന ദിനം

നാളെ നമ്മുടെ ശരീരത്തിനെയും, മനസിനേയും വാർദ്ധക്യം ബാധിക്കുമെന്ന ഓർമ്മപ്പെടുത്തലിനായി ഒരു ദിനം.ദിനാചരണത്തിൻ്റെ ഭാഗമായി വയോജനങ്ങളോട് എങ്ങനെ പെരുമാറണം. എങ്ങനെ അവരെ പരിചരിക്കണം എന്നതിൽ ദീപ്‌തി ടീച്ചറുടെ സന്ദേശത്തോടെ ദിനാചരണം ആരംഭിച്ചു. ദിനാചരണത്തിൻ റെ ഭാഗമായി കേഡറ്റുകൾ വീഡിയോകളും, സന്ദേശങ്ങളും തയ്യാറാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു.

ഗാന്ധിജയന്തി - രാഷ്ട്രപിതാവിൻ്റെ ജന്മദിനം

എൻറെ ജീവിതമാണ് എൻ്റെ സന്ദേശമെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ മഹാത്മാവിൻ്റെ ജന്മദിനം, ദിനാചരണത്തിൻറെ ഭാഗമായി എല്ലാ കേഡറ്റുകളും, മറ്റു കുട്ടികളും കൂടി സ്‌കൂളും പരിസരവും വൃത്തിയാക്കി, സ്വാതന്ത്രാനന്തരം ഇന്ത്യയിൽ ഗാന്ധിജിയുടെ പ്രസക്തി എന്ന വിഷയത്തിൽ സ്ക്കൂൾ തലത്തിൽ പ്രസംഗ മത്സരം നടത്തി വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.

പോലീസ് സ്മൃതിദിനം

സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട പോലീസ് സേനാംഗങ്ങൾക്ക് സ്‌മരണാഞ്ജലി അർപ്പിച്ചു.1959 ലെ ഇന്ത്യ ചൈന തർക്കത്തിൽ കാണാതായ 10 പോലീസുദ്യോഗസ്ഥരുടെ സ്‌മരണാർത്ഥമാണ് ഇദേ ദിവസം രാജ്യമെങ്ങും പോലീസ് സ്മൃതിദിനമായി ആചരിച്ച് വരുന്നത്.ദിനാചരണത്തിൻ റെ ഭാഗമായി സ്ക്കൂൾ തലത്തിൽ ചിത്രരചനയും ഉപന്യാസ മത്സരവും നടത്തിയിട്ടുള്ളതും, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ഉദയകുമാർ ദിനാചരണത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കേഡറ്റുകൾക്ക് ക്ലാസ്സെടുത്തു.

ശീതകാല പച്ചക്കറി കൃഷി ആരംഭം

ശീതകാല പച്ചക്കറി കൃഷിക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ

കേരളത്തിൽ സെപ്‌തംബർ മാസം മുതൽ ഫെബ്രവരി മാസം വരെയുള്ള ശീതകാല പച്ചക്കറിതൈകൾ നടുന്നതിന് അനുയോജ്യമായ കാലത്ത് കേഡറ്റുകളെ പ്രകൃതി സംരക്ഷകരാക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് ശീതകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്ലവർ തുടങ്ങിയവയുടെ 100 പച്ചക്കറിതൈകൾ വീതം സ്ക്കൂൾ കോമ്പൗണ്ടിൽ നട്ടുവളർത്തുന്നതിന്റെ ഉത്ഘാടനം നടത്തി. കേഡറ്റുകളെ വിവിധ സെക്ഷനുകളാക്കി തിരിച്ച് അതിന്റ പരിപാലന ചുമതല ഏല്പിച്ചുട്ടള്ളതും എ.സി.പി.ഒ ശ്രീമതി വിസ്മി അതിന് നേതൃത്വം നൽകിവരുന്നതുമാണ്.

എസ്.പി.സി ക്യാമ്പ്

എസ്.പി.സി ക്യാമ്പ്

ലഹരിമുക്ത നവകേരളം പദ്ധതി

ലഹരി മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജിഎച്ച്എസ്എസ് ചെമ്പച്ചിറയിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തിൽ ദന്ത പരിശോധന ക്യാമ്പും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി എസ് നിജിൽ നിർവഹിച്ചു. സ്‌കൂൾ എം പി ടി എ പ്രസിഡൻറ് ശ്രീമതി ജിസി ടിറ്റൻ അധ്യക്ഷത വഹിച്ച യോഗത്തിന്, പ്രധാന അധ്യാപിക ശ്രീമതി അബ്സത് എ സ്വാഗതം ആശംസിച്ചു. എസ് എം സി ചെയർമാൻ ശ്രീ സുഭാഷ് ചന്ദ്ര ബോസ്, എം പി ടി എ അംഗം ശ്രീമതി അഖില സനു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ്ജ് ശ്രീ സഹദേവന്റെ നേതൃത്വത്തിൽ, ആശുപത്രിയിലെ ദന്ത പരിശോധന വിഭാഗം ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം വഹിച്ചു. എസ് പി സി പദ്ധതിയുടെ സി പി ഒ ശ്രീമതി അജിത പി കെ, വിദ്യാലയത്തിലെ കൗൺസിലിംഗ് അധ്യാപിക ശ്രീമതി വിൽസി വർഗീസ്, വിദ്യാലയത്തിലെ ലഹരി വിരുദ്ധ ക്ലബ്ബിൻറെ ജോയിൻ കോഡിനേറ്റർ ശ്രീമതി രമ്യ കെ ആർ, എ സി പി ഓ ശ്രീമതി വിസ്മ‌ി വർഗീസ്, മറ്റു അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ലഹരി വിരുദ്ധ ക്ലബ്ബ് ആർ പിയും വിദ്യാലയത്തിലെ ഹൈസ്‌കൂൾ അധ്യാപകനുമായ ശ്രീ രഞ്ജിത്ത് പി ആർ യോഗത്തിന് നന്ദി പറഞ്ഞു.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

തുടർന്ന് ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് വിമുക്തി കോഡിനേറ്റർ ശ്രീ രാജേന്ദ്രൻ സി വി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

ദന്ത പരിശോധന ക്യാമ്പ്