Schoolwiki:എഴുത്തുകളരി/Vijaya248091
ചരിത്രം
1916 മാർച്ച് 8-ന് ഗുരുദേവൻ ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു
പൂർവ്വവിദ്യാർത്ഥികൾ
- ശ്രീമതി ജെൻസി (ചലച്ചിത്ര പിന്നണി ഗായിക )
- ശ്രീമതി ശശികലാമേനോൻ (ഗാനരചയിതാവ്)
- വി.എം.മായ(കായികരംഗത്തെ സ്വർണമെഡൽ ജേതാവ് )
- സൂര്യകല (കായികരംഗത്തെ സ്വർണമെഡൽ ജേതാവ് )
- അശ്വതി പി. നായർ (ന്യൂസ് റീഡർ )
- രഹന ഹസ്സനാർ (ചലച്ചിത്രതാരം)
- ഡോക്ടർ ലിയാ ലോറൻസ്
- ഡോക്ടർ കുഞ്ഞുലക്ഷ്മി (ആസ്റ്റർ മെഡിസിറ്റി)
മാനേജ്‌മെന്റ്
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .സി .ജി .പ്രതാപൻ അവർകളാണ്. ശ്രീ.എ. കെ. സന്തോഷ് അവർകളാണ് സ്കൂളുകളുടെ മാനേജർ.
വഴികാട്ടി
- എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.
- ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം
- അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം.