സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:43, 15 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23048 (സംവാദം | സംഭാവനകൾ) (സ്പോർട്സ് ക്ലബ് :)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ് :

കുട്ടികളുടെ മാനസിക ശാരീരിക ഉന്നമനത്തെ ലക്ഷ്യം വെച്ചുകൊണ്ട്  സ്കൂളിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ചവരുന്നു.  എല്ലാ കൊല്ലവും  'സ്പോർട്സ്  ഡേ' ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട്. കൊക്കോ, ഹാൻഡ് ബോൾ, ടെന്നിക്വിറ്റ് എന്നീ മത്സരയിനങ്ങൾക്കാണ് പ്രധാനമായും കോഡിനേറ്റർ ആയ സിസ്റ്റർ ജനീവയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ കൊക്കോ പരിശീലനം രാവിലെ എട്ടര മണി മുതൽ ഒമ്പതര വരെയും, ഹാൻഡ് ബോൾ, ടെന്നിക്വിറ്റ് മത്സരങ്ങൾക്ക് വേണ്ടിയുള്ള പരിശീലനങ്ങൾ വൈകിട്ട് നാലുമണിക്ക് ശേഷവുമാണ് നടത്തിവരുന്നത്. ഇതിനോടൊപ്പം തന്നെ 'അത്‌ലറ്റിക്' പരിശീലനവും നടത്തിവരുന്നു. സ്കൂൾ, ഉപജില്ല, റവന്യൂ വിഭാഗത്തിൽ സമാനാർഹരാകുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിൽനിന്ന് മെഡൽ കൊടുത്ത് അവരെ ആദരിക്കാറുണ്ട്. സ്കൂൾ കോഡിനേറ്ററുടെ നേതൃത്വത്തിൽ കായിക മത്സരാർത്ഥികൾക്ക് വേണ്ടി ശക്തമായ പരിശീലനങ്ങളും പ്രോത്സാഹനങ്ങളും നൽകി പോരുന്നു. 'ചെസ്സ്' മത്സരത്തിനായും ഇവിടെ പരിശീലനം നൽകിവരുന്നു.