ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ
വിലാസം
ചേരാന‍‍ല‍്ലൂ൪
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുുളം
വിദ്യാഭ്യാസ ജില്ല എറണാകുുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201726264




................................

ചരിത്രം

ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .ആദരണീയനായ ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട് സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ് ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്. പ്രശസ്ത സ്ഥല നാമ ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ വി വി കെ വാലത്തു മാസ്റ്റർ ഇവിടത്തെ മുൻ അധ്യാപകൻ ആയിരുന്നു .മുൻ കപ്യാർ പരേതനായ ചാക്കപ്പൻ ചേട്ടൻ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്യൂൺ ആയിരുന്നു.നിലവിൽ ഈ വിദ്യാലയം വരാപ്പുഴ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.2005 മുതൽ സർക്കാർ അംഗീകാരത്തോടെയുള്ള ആംഗലേയ വിദ്യാഭ്യാസവും ഇവിടെ നടത്തിവരുന്നുണ്ട് . ഇന്ന് ഈ വിദ്യാലയത്തിൽ ആറ് ഡിവിഷനുകളിലായി 165 വിദ്യാർത്ഥികളും ,10 അദ്ധ്യാപകരും ,1 ഓഫീസ് അസിസ്റ്റൻറ് ഉണ്ട് .

ഭൗതികസൗകര്യങ്ങള്‍

സെൻറ്‌ ജെയിംസ് പള്ളി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടത്തിൽ രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളാണ് ഉള്ളത് ഒപ്പം 1 ഓഫീസ് മുറിയും,1 കമ്പ്യൂട്ടർ മുറിയും ഉണ്ട് ,പഴയ കെട്ടിടത്തിൽ 4 മുറികളിൽ സംസ്‌കൃതം ,അറബിക്ലാസുകളും സ്റ്റോർ മുറിയും,ലൈബ്രറിയും ഉണ്ട്. വായനാമുറി ,സ്മാർട്ട് ക്‌ളാസ്മുറി എന്നിവ കുട്ടികൾക്ക് ലഭ്യമായിരിക്കെ തന്നെ സയൻസ് ലാബ് ഇല്ലാത്തത് ഒരു പരിമിതി തന്നെയാണ്.കുട്ടികളുടെ എന്നതിന് ആനുപാതികമായി ശുചിമുറികൾ ഉണ്ട്.പരിമിതമായ പള്ളിഅങ്കണം അല്ലാതെ കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലമില്ല .കുടിവെള്ള സൗകര്യം ലഭ്യമാണ് അതിലേക്കായി സ്കൂൾ മുറ്റത്തെ കിണർ പ്ര ത്യേകമായി പരിപാലിക്കുന്നു ഒപ്പം പൊതു ജലവിതരണ സംവിധാനവും ഉപയോഗപ്പെടുത്തുന്നു .പള്ളിയോടും വിദ്യാലയത്തോടും ചേർന്ന് നിൽക്കുന്ന പൂന്തോട്ടവും ,പച്ചപ്പ്‌ വിരിച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.

ഉച്ചഭക്ഷണ പരിപാടി

വൈവിധ്യപൂർണവും പോഷക സമൃദ്ധവും ആയ ഭക്ഷണം ഈ പരിപാടിയിലൂടെ കുട്ടികൾക്ക് ഉറപ്പുവരുത്തുന്നു .ബഹുമാനപ്പെട്ട എം.പി. പ്രൊഫ കെ.വി തോമസ് അവർകളുടെ "വിദ്യാപോഷണം "എന്ന പ്രേത്യക പദ്ധതിയിലും വിദ്യാലയം ഉൾപ്പെട്ടിട്ടുണ്ട് . ====റഫറൻസ് ലൈബ്രറി വായനയുടെ ലോകത്തിലേക്കു വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുവാൻ ഉതകുന്ന തരത്തിൽ ഉള്ള ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ആനി ലി൯ സീലിയ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ്
  2. സംഗീത സംവിധായക൯ അലക്സ് പോൾ

വഴികാട്ടി

{{#multimaps:10.047719, 76.2918509 |zoom=13}}