അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ലോക കാഴ്ചദിനം ആചരിച്ചു
ഒക്ടോബർ 10.ലോക കാഴ്ചദിനം ആചരിച്ചു.
അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻ ബത്തേരിയിൽ ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി വയനാട് ജില്ല മെഡിക്കൽ ഓഫീസ് സംഘടിപ്പിക്കുന്ന നേത്രപരിപാലന ബോധവൽക്കരണ ക്ലാസ് സ്കൂളിൽ സംഘടിപ്പിച്ചു. "കുട്ടികളെ നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക" എന്നതാണ് ഈ വർഷത്തെലോക കാഴ്ച ദിനത്തിൻ്റെ സന്ദേശം .കണ്ണുകളെ സംരക്ഷിക്കുക കാഴ്ച മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ സംഘടിപ്പിച്ചു.അമിതമായ മൊബൈൽ ഉപയോഗം തുടങ്ങിയ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകി.ചടങ്ങ് ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ വാർഡ് പ്രതിനിധികൾ ,ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ,ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. നേത്രസംരക്ഷണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചനാ മൽസങ്ങൾ, ബോധവൽക്കരണ ക്ലാസ്സുകൾ നേത്ര പരിശോധന ക്യാമ്പുകൾ മുതലായവ സംഘടിപ്പിക്കും.
..