സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
07:03, 10 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23048 (സംവാദം | സംഭാവനകൾ) (ഫിലിം ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്ബ്

ഫിലിം ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി തന്നെ സ്കൂളിൽ നടന്നു വരുന്നു. ക്ലബ്ബ് കോഡിനേറ്റർ സിസ്റ്റർ ജിയന്ന  മാസത്തിലെ എല്ലാ അവസാനത്തെ വെള്ളിയാഴ്ചയും ക്ലബ് അംഗങ്ങളായി ഒത്തുകൂടുകയും ക്ലബ്ബിന്റെ ആവശ്യകതയെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്താറുണ്ട്. കലാമൂല്യമുള്ള സിനിമകൾ കാണേണ്ടതിനെക്കുറിച്ചും അത് മറ്റു സിനിമകളിൽ നിന്ന് എപ്രകാരം വേർതിരിക്കപ്പെട്ട്  നിൽക്കുന്നു എന്നതിനെക്കുറിച്ചും മീറ്റിങ്ങുകളിൽ  ചർച്ചചെയ്യുകയും കലാമൂല്യമുള്ള ഏതെങ്കിലും മലയാള സിനിമകളെ സദസ്സിനു മുന്നിൽ പരിചയപ്പെടുത്തുനത്  സെമിനാർ അവതരണത്തിനായി കൊടുത്തു. ഫേസ് ഓഫ് തെ ഫേസ് ലെസ്സ് എന്ന സിനിമയെക്കുറിച്ച് കോഡിനേറ്റർ സംസാരിക്കുകയും അതിന്റെ ചിത്രീകരണത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. ഇങ്ങനെയുള്ള സിനിമകൾ കണ്ടെത്തി ഫിലിം ക്ലബ്ബ് പ്രവർത്തനങ്ങളിൽ അതിനെപ്പറ്റി ചർച്ചചെയ്യുന്നത് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനമായി തിരഞ്ഞെടുത്തു