ജിഎൽപിഎസ് നീലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
ജിഎൽപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം..............................
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Vijayanrajapuram




ചരിത്രം

ഗവണ്‍മെന്‍റ് എല്‍. പി .സ്കുള്‍, നീലേശ്വരം


2014ല്‍ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എല്‍ പി സ്കുള്‍. പഴയ ദക്ഷിണ കര്‍​ണാടകയില്‍പ്പെട്ട നീലേശ്വരത്തെ ഒാട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസല്‍മിഷന്‍ 1 .6.1988 ല്‍ ഈ സ്ഥാപനം തുടങ്ങി. ഒരു ഒാലക്കെട്ടിടത്തില്‍ ഹിന്ദുസ്കുള്‍ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയത്തില്‍ തൊട്ടടുത്ത പ്രദേശത്തെ ആരംഭിച്ച മാപ്പിളസ്കുുള്‍ ലയിപ്പിക്കുകയുണ്ടായി. അന്ന് ജനങ്ങല്‍ ഈ സ്ഥാപനത്തെ പെണ്ണുങ്ങളുടെ സ്കുള്‍ എന്ന് വിളിക്കുമായിരുന്നു. 1915 വരെ ബാസല്‍ മിഷന്‍ പ്രവര്‍ത്തകയായിരുന്ന മിസ്സിസ്സ് എം.ആറോണ്‍ സ്ഥാപനമേധാവിയായി തുടര്‍ന്നു. പഴയ ഒാലമേക്കെടത്തില്‍ തുടര്‍ന്നു വന്ന സ്കുള്‍ 1935 ല്‍ ഉണ്ടായ അഗ്നി ബാധയെ തുടര്‍ന്നു ഇന്നത്തെ പഴയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് വഴിയൊരുക്കി. 2009-10 വര്‍ഷത്തില്‍ കേവലം 48കുട്ടികള്‍ ഉണ്ടായിരുന്ന ഈ സ്കുളില്‍ ഇന്ന് എല്‍ കെ ജി,യു കെ ജി യില്‍113ഉം എല്‍ പിയില്‍158ഉം കൂടി ആകെ 271 വിദ്യാര്‍ഥികളുണ്ട്.ഇതില്‍ പ്രൈമറിയില്‍ 68ആണ്‍കുട്ടികളും 90പെണ്‍കുട്ടികളും ,പ്രീപ്രൈമറിയില്‍ 62ആണ്‍കുട്ടികളും 51പെണ്‍കുട്ടികളും ,ഉണ്ട്. ആകെ 130ആണ്‍കുട്ടികളും141പെണ്‍കുട്ടികളും ഉണ്ട്.

സ്കുളില്‍1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്. സ്കുള്‍ കെട്ടിടങ്ങളില്‍ രണ്ടെണ്ണം ഒാടിട്ടതും രണ്ടെണ്ണംകോണ്‍ക്രീറ്റുമാണ്. നാല് മുറികളിലും രണ്ട് ഹാളിലുമായി ക്ലാസുകള്‍ നടത്തുന്നു.

സ്കുള്‍ പ്രവര്‍ത്തനത്തോടൊപ്പം നല്ലപാഠംക്ളബ്ബിന്‍െറ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. 2015-16 വര്‍ഷത്തില്‍ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളമനോരമയുടെ മഴവില്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങ‍ള്‍ നടത്തി വരുന്നു.

സ്ഥലപരിമിതിയിലും ഹരിതക്ളബ്ഭിന്‍െറ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷിയും ചെയ്തുവരുന്നു ആരോഗ്യം, വിദ്യാരംഗം ക്ലബ്ബുകളും സജ്ജീവമാണ്.ഭാഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒഴിവുസമയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. കലാകായിക,പ്രവൃത്തിപരിചയ വിഷയങ്ങളില്‍കുട്ടികള്‍ക്ക് ആവശ്യമായപരിശീലനം നല്‍കുന്നു.മാസം തോറും പത്രക്വിസും, ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും നടത്താറുണ്ട്. മുഴുവന്‍വിദ്യാര്‍ഥികളും പങ്കെടുക്കുന്ന സ്കുള്‍ വാര്‍ഷികം, രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കുന്ന പഠനയാത്ര, പി ടി എയുടെ പ്രതിമാസ സ്കുള്‍ ക്ളീനിംഗ് എന്നിവ എടുത്തു പറയത്തക്കതാണ്. സ്കുള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് PTA, MPTA, SMC, വികസനസമിതി എന്നിവയുടെ സഹകരണം നിസീമമാണ്. നീലേശ്വരം രാജാറോഡില്‍ ഗാന്ധിസ്മൃതിമണ്‍‍ഡപത്തിനടുത്ത് ഹോമിയോ ആശുപത്രിക്ക് തൊട്ടടുത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

  • നാല് ക്ലാസമുറികള്‍.
  • രണ്ട് ഹാള്‍
  • ഡൈനംഗ് ഹാള്‍.
  • ടോയലറ്റുകള്‍

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • നല്ലപാഠം
  • പഠനയാത്ര
  • വാര്‍ഷികം.
  • ആരോഗ്യക്ലബ്

ക്ലബ്ബുകള്‍

  • വിദ്യാരംഗം.
  • ഹരിതക്ളബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.വിപിന്‍ദാസ്
  • കാവ്യമാധവന്‍

വഴികാട്ടി

|- |നീലേശ്വരം രാജാറോഡില്‍ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും. മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് |}

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_നീലേശ്വരം&oldid=257668" എന്ന താളിൽനിന്ന് ശേഖരിച്ചത്