എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ പാഠങ്ങൾ

21:58, 9 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ പാഠങ്ങൾ എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ പാഠങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലത്തെ പാഠങ്ങൾ
            ചൈനയിൽ പതിനൊന്ന് ദശലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ഹൂ ബ്രെ പ്രവിശ്യയുടെ തലസ്ഥാനമായ വൂഹാനിലാണ് കോവിഡ്- 19 എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന പുതിയ കൊറോണ വൈറസിൻ്റെ ഉദ്ഭവം.2019 ഡിസംബർ അവസാനത്തോടെ വ്യക്തമായ കാരണങ്ങളില്ലാതെ നൂറുകണക്കിനാളുകൾക്ക് ന്യൂമോണിയ ബാധിക്കുകയും നിലവിലുള് വാക്സിനുകൾ ഫലിക്കാതെ വരുകയും ചെയ്തതതോടെയാണ് കൊറോണ വൈറസിൻ്റ ഭീഷണിയെ പറ്റി ആരോഗ്യ വിദഗ്ധർ ചിന്തിച്ചു തുടങ്ങിയത്.വ്യത്യസ്തമായ ജനിതക ഘടനയുള്ള വൈറസിന് നോവൽ കൊറോണ വൈറസ് എന്നാണ് ആദ്യം നൽകിയ പേര് .വേർഡ് ഹെൽത്ത് ഓർഗനൈസേഷൻ' ആരോഗ്യ അടിയന്തിരാവസ്ഥ 'പ്രഖ്യാപിക്കാൻ തക്കവിധം കൊറോണ വൈറസ് ഭീതിയുണർത്തിയപ്പോൾ ഇത് ചൈനയുടെ ജൈവായുധമാണോ എന്ന് പോലും സംശയിക്കപ്പെട്ടു.
            കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുള്ള മുപ്പത് ലോക രാജ്യങ്ങളിൽ ഇരുപ്പത്തിമൂന്നാമത്തേതായിരുന്നു ഇന്ത്യയുടെ സ്ഥാനം.ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത 3 കൊറോണ വൈറസ് കേസുകളും കേരളത്തിലാണെന്ന വസ്തുത സംസ്ഥാനത്തിൻ്റെ ആരോഗ്യ സംവിധാനങ്ങളെ ദേശീയ ശ്രദ്ധയിലേയ്ക്ക് ഉയർത്തി.ഇതിൻ്റെ വ്യാപനവും പ്രാധാന്യവും കണക്കിലെടുത്ത് എല്ലാ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പു വരുത്തി 24 മണിക്കൂറും പ്രവർത്തനസജ്ജമായ സർക്കാർ സംവിധാനങ്ങൾ ക്രമീകരിക്കാൻ കേരള സർക്കാരിന് സാധിച്ചു.
         ലോകം കണ്ട ഏറ്റവും വിനാശകാരിയായ വൈറസ് കേരളത്തിലെ ജനജീവിതം അപ്പാടെ മാറ്റിമറിച്ചിരിക്കുകയാണ്. സർക്കാരിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് നമ്മുടെ കടമയാണ്.ദിവസകൂലി കൊണ്ട് ജീവിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഉള്ള കേരളത്തിൽ സർക്കാരിനു മുമ്പിൽ പുതിയ ആശങ്കയാണ് തീർക്കുന്നത്. ജാഗ്രതയെന്ന വലിയ ആയുധം കൊണ്ട് നമുക്ക് രോഗത്തെ തോൽപ്പിച്ചേ തീരൂ.
           ഈ കൊറോണ കാലത്ത് ലോക് ടൗണിൽ പോലും തങ്ങളുടെ കുടുംബത്തെ വിട്ട് നമ്മുടെ കുടുംബങ്ങൾക്കായി പ്രവർത്തിക്കുന്ന ആതുര സേവകർ ,പോലീസുകാർ എന്നിവരെ നാം മറന്നു കൂടാ.
      "ആതുരശുശ്രൂഷ ഒരു കലയാണ്. അതൊരു കലയായി മാറണമെങ്കിൽ പരിപൂർണ്ണമായ സമർപ്പണം വേണം" - എന്ന നൈറ്റിങ്ങ് ഗേലിൻ്റെ വാക്കുകളുടെ ഒരു നേർ പകർപ്പാണ് ഈ കൊറോണ കാലത്തെ ആരോഗ്യ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനം. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഏപ്രിൽ 5 ന് രാത്രി ഒരേ നേരത്ത് വെളിച്ചം തെളിയിച്ച് മനസ്സുകളെ പ്രകാശപൂരിതമാക്കിയത് ആത്മധൈര്യത്തിൻ്റെ വിളംബരമായി മാറി.
      നമ്മുടെ രാജ്യവും സംസ്ഥാനവും വലിയ സാമ്പത്തിക മാന്ദ്യത്തിലെത്തി നിൽക്കുകയും അതിൽ നിന്ന് കരകയറാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കോവിഡ് 19 പടർന്നു പിടിച്ചത്.മാന്ദ്യകാലത്ത് മിക്ക രാജ്യങ്ങളും പരീക്ഷിച്ചു വിജയം കണ്ട പരിഹാരം ജനങ്ങളിൽ കൂടുതൽ പണമെത്തിക്കുകയെന്നതാണ്. ഗ്രാമീണരിലേക്ക് പണമെത്തിക്കുന്നതിനുള്ള മുൻഗണന നൽകണം. എല്ലാ പണവും പദ്ധതി വിഹിതമെന്ന കേന്ദ്രീകൃത സംവിധാനത്തിലൂടെ ചെലവിടുന്ന തരത്തിൽ മാറ്റം അനിവാര്യമാണ്.
       കോവിഡ്- 19 ഭീഷണിയോടെ തക്കം പാർത്ത് നിൽക്കുമ്പോഴും നാടാകെ ജാഗരൂകമായി വീടിനുള്ളിൽ കഴിയുമ്പോഴും,

വിഷുക്കാലമല്ലേ പൂക്കാതിരിക്കാനെനിക്കാവതില്ലേ " യെന്ന് പറഞ്ഞ് കൊന്നകളൊക്കെയും പൂ വിടർത്തി നിൽക്കുന്നു 'പ്രത്യാശയിലേയ്ക്കുള്ള വാതിലാണ് വിഷു തുറന്നിടുന്നത്. സമൃദ്ധിയുടെ പ്രതാപകാലം വീണ്ടും കേരളത്തിൻ്റെ മണ്ണിൽ വിളയാൻ നാട്ടുപച്ചയുടെ നല്ല ഭാവി കൂടി നാം മുന്നിൽ കാണണം. ആരാധനാലയങ്ങളിലല്ല ഈശ്വരൻ്റെ സാന്നിധ്യമെന്നും അവനവനിൽ തന്നെയാണെന്നും ഈ കാലത്ത് നാം പഠിച്ചു.ലക്ഷങ്ങൾ പൊടിപൊടിക്കുന്ന വിവാഹ പാർട്ടികളിൽ നിന്നു ആർഭാടങ്ങൾ ഒഴിവാക്കി വിവാഹച്ചടങ്ങുകൾ നടത്താനാവുമെന്ന് നാം പഠിച്ചതും ഈ കോവിഡ് കാലത്ത് തന്നെ. സ്റ്റാർ ഹോട്ടലിലെ ഭക്ഷണത്തിൽ നിന്ന് വീട്ടിലെ നാട്ടുഭക്ഷണവും നാം ഇഷ്ടപ്പെട്ടു. മാത്രമല്ല, വീട്ടുകാരോട് പോലും സംസാരിക്കാൻ സമയമില്ലാതെ ഓടിയിരുന്ന നമ്മൾക്ക് സ്നേഹ ബന്ധങ്ങൾ കോർത്തിണക്കാൻ ഈ ലോക് ഡൗൺ കാലം ഉപയോഗിക്കാം. കോവിഡിൻ്റെ പിടിയിൽ നിന്ന് നമുക്ക് ഒത്തൊരുമയോടെ പുറത്തു കടക്കാനാവുമെന്നതിൽ സംശയമില്ല. ഒപ്പം കോ വിഡ് കാലം നമ്മേ പഠിപ്പിച്ച നല്ല പാംങ്ങൾ മുന്നോട്ടുള്ള ജീവിതത്തിൽ പകർത്തി പുത്തൻ ലോകം സൃഷ്ടിക്കാം .

അമൃത കൃഷ്ണ' എസ്.ആർ
8 C എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം