പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

"2024-25 വർഷത്തെ പ്രവർത്തനങ്ങൾ"

ജൂൺ 3 പ്രവേശനോത്സവം


മധ്യ വേനൽ അവധിക്കുശേഷം 2024-25 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം പെരിയ ബഹുമാനപ്പെട്ട ഫാ ബാജിയോ കല്ലൂക്കാടൻ ഉത്ഘാടനം ചെയ്തു. 10 മണിക്കരംഭിച്ച പ്രവേശനോത്സവത്തിൽ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ജെയിൻ തോമസ് സ്വാഗതം പറഞ്ഞു. മാനേജ്മെന്റ് ട്രസ്റ്റി ശ്രീ ജോയി കളമ്പാടൻ, പിറ്റിഎ പ്രസിഡന്റ് ബിജു പി ആർ , കൊച്ചി കോർപ്പറേഷൻ 37-ാം വാർഡ് കൗൺസിലർ ശ്രീമതി ശാന്താ വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി മേരി നിലീന ജോസ് നന്ദി അർപ്പിച്ചു. തുടർന്ന് അധ്യാപക പ്രതിനിധി ശ്രീമതി രമ്യ ജോസഫ് രക്ഷാകർത്താക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് എടുത്തു.മധുര പലഹാര വിതരണവും നടന്നു.

ലഹരി വിരുദ്ധ ദിനം(ജൂൺ 26)

2024-25 വർഷത്തെ സ്കൂൾ തല ജാഗ്രതാ സമിതി ഹെഡ് മിസ്ട്രസ് ശ്രീമതി ജെയിൻ തോമസിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. സ്കൂൾ തല ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 5 മുതൽ 10 വരെയുള്ള ഓരോ ക്ലാസ്സിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി ജാഗ്രത കൂട്ടം രൂപീകരിച്ചു. Fourth wave Foundation Org നടത്തുന്ന Project VENDA യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ലഹരിയുടെ വിപത്തിനെക്കുറിച്ച് രാജഗിരി കോളേജിലെ BSW വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. എളമക്കര സ്റ്റേഷനിലെ CI ഹരികൃഷ്ണൻ സാർ PTA അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.