സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം പഞ്ചായത്തിലെ മനുഷ്യപ്രവര്‍ത്തനങ്ങളും അനുബന്ധപ്രശ്നങ്ങളും ഒരു പഠനം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിരവധി കുന്നുകളും താഴ്വരകളുംപാടശേഖരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രകാശ സുന്ദരമായ ഒരു കാര്‍ഷികഗ്രാമമാണ് അയര്‍ക്കുന്നം.ഗ്രാമത്തിന്റെ അതിര്‍ത്തിലൂടെ മീനച്ചില്‍ ആറ് ഒഴുകുന്നു.3070 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള ഗ്രാമപ്രദേശത്ത് 818ഹെക്ടര്‍ പാടപ്രദേശമാണ്.റബ്ബറാണ് പ്രധാന കൃഷി. നെല്‍കൃഷി,കരിമ്പ്കൃഷി തുടങ്ങിയ പാരമ്പര്യ കൃഷികള്‍ വളരെ കുറവാണ്.കൂടാതെവാഴ,തെങ്ങ്,ജാതി,പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്യുന്നുവികസനത്തിന്റ വെള്ളി വെളിച്ചം പുതിയ റോഡുകളുടെയും ബഹുനിലകെട്ടിടങ്ങളുടെയുംമുന്തിയ വാഹനങ്ങളുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.കട്ടക്കളങ്ങള്‍ സമതലപ്രദേശത്ത് ധാരാളമായി കാണാം.ചുടുകട്ടയ്ക്കുവേണ്ടി മണ്ണെടുത്ത പ്രദേശങ്ങള്‍ കുഴിയും വെള്ളക്കെട്ടുകളും പാഴ് സസ്യങ്ങള്‍ വളര്‍ന്നും ഉപയോഗശൂന്യമായി. കുന്നിന്‍ചരുവുകളിലും മണ്ണെടുപ്പ് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.അവശേഷിക്കുന്ന പാടങ്ങള്‍ തരിശായി കിടക്കുന്നു.കൃഷി വളരെയേറെ കുറഞ്ഞിരിക്കുന്നു.റബ്ബര്‍ ഉല്പാദനം കുറവായതിനാല്‍ ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്.ഈ സാഹചര്യങ്ങളെല്ലാം ഞങ്ങളുടെ സ്കൂള്‍ പരിസരത്ത് നിത്യ കാഴ്ചകളാണ്. അതുകൊണ്ടാണ് ഈ പ്രദേശത്തെ മനുഷ്യപ്രവര്‍ത്തനങ്ങളും അതുമൂലം പ്രകൃതിയിലും കാര്‍ഷിക മേഖലയിലും ജനജീവിതത്തിലും വന്ന പ്രത്യാഘാതങ്ങള്‍ ഞങ്ങളുടെ പഠന വിഷയമായി തെരഞ്ഞെടുത്തത്.

                   അയര്‍ക്കുന്നം പഞ്ചായത്തിലെ 2,3,4,5,6,7 വാര്‍ഡുകളാണ് പഠനത്തിന് തെരഞ്ഞടുത്തത്

ലക്ഷ്യങ്ങള്‍

അയര്‍ക്കുന്നം പഞ്ചായത്തിലെ മണ്ണ്ഖനനത്തിന്റെ തീവ്രത മനസ്സിലാക്കുക. ഈ പ്രവര്‍ത്തനങ്ങള്‍ മണ്ണിന്റെ ഭൗതിക രാസഘടനയെ എങ്ങനെ ബാധിക്കുന്നുവെന്ന് നേരിട്ട് മനസ്സിലാക്കുക. ഭൂഗര്‍ഭജലനിരപ്പിനെയും ജലക്ഷാമത്തെയും കുറിച്ച് പഠിക്കുക മണ്ണ്ഖനനം കാര്‍ഷിക മേഖലയെ ബാധിച്ചിട്ടുണ്ടോ ​എന്ന് പരിശോധിക്കുക ഈ പ്രദേശത്തെആരോഗ്യപ്രശ്നങ്ങള്‍ പഠിക്കുക. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനെതിരെ കുട്ടികളെ ബോധവല്കരിക്കുക.

പഠനരീതി

നിരീക്ഷണം,പരീക്ഷണം,അഭിമുഖം എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഈ പ്രോജക്ട് ഞങ്ങള്‍ ചെയ്തത്.സമയം- 1/2 മാസം =(a)നിരീക്ഷണം=പഠനപ്രദേശത്തെ പാടങ്ങള്‍,കട്ടക്കളങ്ങള്‍‍, മണ്ണെടുത്തപ്രദേശം ശ,വയല്‍ നികത്തിയ പ്രദേശങ്ങള്‍‍ പന്നഗംതോടിന്റെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പല പ്രാവശ്യം സന്ദര്‍ശിച്ചു.പഠനത്തിനായി മണ്ണ് ശേഖരിച്ചുു.നല്ല പാടപ്രദേശത്തെ മണ്ണ് ,മണ്ണെടുത്ത പ്രദേശത്തെ അടിമ​ണ്ണ്,തെങ്ങ് കൃഷിയിടത്തിലെ മ​ണ്ണ് ,മണ്ണെടുത്തപ്രദേശത്തെ അടിമ​ണ്ണ് എന്നീ 4 സാമ്പിളുകള്‍ശേഖരിച്ച്,താരതമ്യ പഠനം നടത്തി. =മണ്ണ് ശേഖരിച്ച രീതി=തെരഞ്ഞടുത്ത പ്രദേശത്ത് 15 cm ആഴമുള്ള'V'ആകൃതിയിലുള്ള കുഴികളില്‍ നിന്ന് മണ്ണ് ശേഖരിച്ചു.ഓരോ സ്ഥലത്തു നിന്നും 6 സാമ്പിളുകള്‍ ശേഖരിച്ച് തണലത്തിട്ട് ഉണക്കിയെടുത്തു.ഈ സാമ്പിളുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. =(b)പരീക്ഷണം=1.മണ്ണിന്റെ നിറം2.മണ്ണിന്റെ അമ്ളത3. മണ്ണിന്റെ ജലവഹകശേഷി എന്നിവ പരീക്ഷിച്ചു കണ്ടെത്തി

===നിഗമനം===

അയര്‍ക്കുന്നം പഞ്ചായത്തില്‍അനധികൃത മണ്ണെടുപ്പ് നടക്കുന്നു പാടപ്രദേശത്ത് ചുടുകട്ടയ്ക്കുവേണ്ടി മണ്ണ് ഖനനം നടത്തുന്നു 2.കട്ടക്കളങ്ങള്‍ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. 3.കട്ടക്കളത്തില്‍ നിന്നുള്ള രൂക്ഷമായ പുക ശ്വാസകോശരോഗങ്ങള്‍ കൂടുന്നതിന് ഇടയാക്കുന്നു 4.മേല്‍മണ്ണിന്റെ നഷ്ടം മണ്ണിന്റെ ഭൗതിക രാസഘടകങ്ങള്‍ തകിടം മറിയ്ക്കുന്നു. 5.നെല്‍ക്കൃഷി 40% മാത്രം.കരിമ്പുകൃഷി ഏതാനും ഹെക്ടറില്‍ മാത്രം. 6.റബ്ബറിന്റെ വിലയിടിവ് മൂലം റബ്ബര്‍ടാപ്പിംഗ് നിര്‍ത്തി വച്ചിരിക്കുന്നു. ഇത് കര്‍ഷകന്റെ സാമ്പത്തികഭദ്രത തകര്‍ത്തിരിക്കുന്നു. 7.പുളി,ജാതി ഇവയുടെ ഉല്പാദനം കുറഞ്ഞിരിക്കുന്നു. 8.പന്നഗം തോടിന്റെ സ്ഥിതി ശോചനീയമായിരിക്കുന്നു.