എ എം യു പി എസ് കമ്പിളിപറമ്പ/കുട്ടിരചനകൾ/അണ്ണാറക്കണ്ണൻ
അണ്ണാറക്കണ്ണൻ
അക്കരെനിക്കണ മാവിൻകൊമ്പത്തൊരു അണ്ണാറക്കണ്ണനിരിപ്പുണ്ടേ. അണ്ണാറക്കണ്ണാ വാവാ അണ്ണാറക്കണ്ണാ വാ വാ മഞ്ചാടിക്കാട്ടിൽ പോകാം, മാമലക്കുന്നു കേറാം അണ്ണാറക്കണ്ണാ വാവാ അണ്ണാറക്കണ്ണാ വാ വാ പാറമേലിരുന്ന് നാടുമൊത്തം കാണാം പാറപോലെ പോന്ന ആമച്ചാരെ കാണാം പുറത്തുകേറിപ്പോകാം,അണ്ണാറക്കണ്ണാ വാ വാ നീലപൊയ്കയിലാടാം നീലത്താമര നുള്ളാം അണ്ണാറക്കണ്ണാ വാവാ അണ്ണാറക്കണ്ണാ വാ വാ
ജിതിൻ. ടി
VI A