ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25

പ്രവേശനോത്സവം 2024-25

3/6/24 തിങ്കളാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ വി. ശിവകുമാർ കാലടി സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

അക്ഷരകാർഡ്, അക്ഷരതൊപ്പി എന്നിവ നൽകി കുട്ടികളെ വരവേൽക്കുകയും അവരുടെ കൈയ്യൊപ്പുകൾ ക്യാൻവാസിൽ പതിപ്പിക്കുകയും ചെയ്തു. നവാഗതരായ കുട്ടികൾക്ക് റോസാ തൈകൾ സമ്മാനിക്കുകയും ചെയ്തു.

സംസ്ഥാനതല ഉദ്ഘാടനം എല്ലാവർക്കും digital മാധ്യമത്തിലൂടെ നിരീക്ഷിക്കുവാനും അവസരം നൽകി.

ഈ ചടങ്ങിൽ HM ശ്രീ ബിജു എ എസ്, സീനിയർ അസിസ്റ്റൻ്റ് ശ്രീ അരുൺകുമാർ ഡി എൻ, SRG കൺവീനർ ശ്രീമതി അനിത എസ്എ എന്നിവർ ആശംസ അർപ്പിക്കുകയും സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി പ്രിയ എസ് ജെ നന്ദി പറയുകയും ചെയ്തു.

ലോക പരിസ്ഥിതി ദിനാഘോഷം (5/06/24)

ജൂൺ 5 ലോകപരിസ്ഥിതി ദിനം. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാഘോഷങ്ങൾ സ്കൂളിൽ അരങ്ങേറി. ബഹുമാനപെട്ട ഹെഡ്മാസ്റ്റർ വൃക്ഷ തൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 10 ബി ക്ലാസ്സിന്റെ നേതൃത്വത്തിൽ അസ്സംബ്ലി നടത്തി. കുട്ടികൾ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു. ഒരു തൈ നടാം എന്ന് തുടങ്ങുന്ന കവിതയ്ക്ക് നൃത്തം ചെയ്തു. പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകി. പുസ്തകങ്ങൾ പരിചയപ്പെടുത്തി.ഉച്ചക്ക് എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനയും പ്രബന്ധ രചനയും നടത്തി വിജയികളെ കണ്ടെത്തുകയും URC തലത്തിലേക്ക് മത്സരിക്കാൻ അവസരം നൽകുകയും ചെയ്തു.

വായന ദിനാചരണം(19/06/24)

2024 -25 അധ്യയന വർഷത്തെ വായന ദിനാചരണം വളരെ വിപുലമായ രീതിയിൽ തന്നെ ആഘോഷിക്കുകയുണ്ടായി. വായന ദിനവുമായി ബന്ധപ്പെട്ട് ജൂൺ 19 ബുധനാഴ്ച പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട എച്ച് എം വായനദിന സന്ദേശം നൽകി. തുടർന്ന് വായന ദിന പ്രസംഗം, ഉദ്ധരണികൾ,വായനദിന പ്രതിജ്ഞ,പോസ്റ്റർ പ്രദർശനം, പുസ്തകാസ്വാദനം  (മാധവിക്കുട്ടി - നെയ്പായസം ), കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽ നിന്നെടുത്ത സുകൃതഹാരങ്ങൾ എന്ന പദ്യഭാഗത്തിന്റെ നൃത്താവിഷ്കാരം എന്നിവയും  അവതരിപ്പിച്ചു.

വായന വാരാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം, കഥാരചന,കവിതാരചന, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു.

ലോക ലഹരി വിരുദ്ധദിനം(26/06/24)

പ്രത്യേക അസംബ്ലി


ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഈ വർഷം ഒരു പ്രത്യേക അസംബ്ലി കൂടുകയുണ്ടായി. അസംബ്ലിയിൽ മുഖ്യ അതിഥി ആയി എത്തിയത് ഫോർട്ട് പോലീസ് സ്‌റ്റേഷനിലെ SI ആയ ശ്രീ സുരേഷ് K ആണ്. അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കുകയും ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. വരും ദിവസങ്ങളിലുള്ള ബോധവൽക്കരണക്ലാസുകളെ കുറിച്ചുള്ള ധാരണ കുട്ടികൾക്ക് നൽകുകയും ചെയ്തു.

ബഷീർ ഓർമ്മ ദിനം(5/07/24)

മലയാള സാഹിത്യത്തിലെ സുൽത്താനായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം വിപുലങ്ങളായ പരിപാടികളോടുകൂടി ആചരിക്കുകയുണ്ടായി.

അനുസ്മരണ പ്രഭാഷണം, ബഷീർ കൃതികളുടെ അവതരണം, ബഷീർ ചിത്രപ്രദർശനം,

പാത്തുമ്മയുടെ ആട്, ഭൂമിയുടെ അവകാശികൾ എന്നീ കൃതികളുടെ  ആസ്വാദനം, ചാർട്ട് പ്രദർശനം, പ്രശ്നോത്തരി മത്സരം എന്നിവ മികവുറ്റതായിരുന്നു.

LP വിഭാഗം കുഞ്ഞുങ്ങൾ അവതരിപ്പിച്ച ബഷീർ കഥാപാത്ര പരിചയവും സംഭാഷണവും ആകർഷകമായിരുന്നു.

അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച ബഷീർ ഗാനവും ബഷീർ ദിനാചരണത്തെ ശ്രദ്ധേയമാക്കിത്തീർത്തു.

ചാന്ദ്രദിനാഘോഷം(22/07/24)

ഈ വർഷത്തെ ചാന്ദ്രദിനാഘോഷം സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തി. കൊളാഷ്, പോസ്റ്റർ, മോഡൽ മേക്കിങ്, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

Olympics Special Assembly (27/07/24)

ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിൻ്റെ പ്രാധാന്യം വിദ്യാർത്ഥി കളെ അറിയിക്കുന്നതിനുമായി ജൂലൈ 27-ാം തീയതി രാ

വിലെ Special assembly സംഘടിപ്പിച്ചു. കൂടാതെ ഒളിമ്പിക്സ് പ്രഖ്യാപന ദീപ ശിഖ ഹെഡ്മാസ്റ്റർ തെളിയിച്ചു.

ഹിരോഷിമ ദിനം (6/08/24)

ഹിരോഷിമദിനത്തിൽ SS club ൻ്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അന്നേ ദിവസം ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ഉദ്ഘാടനം സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷം(15/08/24)

രാവിലെ 9:00 മണിക്ക് ബഹുമാനപ്പെട്ട HM Flag ഉയർത്തുകയും കുട്ടികൾക്ക് മിഠായി വിതരണം ചെയ്യുകയും ചെയ്തു. അതിനു ശേഷം കുട്ടികളുടെ ദേശസ്നേഹം വിളിച്ചോതുന്ന നൃത്തം, നിശ്ചല ദൃശ്യങ്ങൾ,ഗാനങ്ങൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. Ecoക്ലബിൻ്റെ നേതൃത്വത്തിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഗാന്ധി ചിത്രം നിർമ്മിക്കുകയും English Club - ൻ്റെ നേതൃത്ത്വത്തിൽ സ്വാതന്ത്ര്യദിന ആശംസാ കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയുടെ ചിത്രം നിർമ്മിക്കുകയും ചെയ്തു.