ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/ലിറ്റിൽകൈറ്റ്സ്/2018-20
കേരളത്തിലെ സ്ക്കൂളുകളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ തന്നെ ഇവിടെയും പ്രവർത്തനങ്ങൾ ആരംഭിച്ചു.40 അംഗങ്ങൾ ആണ് ഇപ്പോൾ ഉള്ളത്.വിദ്യാർഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക് പദ്ധതിയുടെ മികവ് വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തി ആക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐസിടി തുണികളും അധിക പഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐസിടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാൻ ഉള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് നൂതന സാങ്കേതികവിദ്യയിൽ അടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നത്. സാങ്കേതികവിദ്യയിൽ അഭിരുചിയും താൽപര്യവും ഉള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താല്പര്യത്തോടെ ആകാംക്ഷയോടെയാണ് വിദ്യാർത്ഥികൾ ഓരോരുത്തരായി പ്രവർത്തനങ്ങളെയും സമീപിക്കുന്നത്. താഴെപ്പറയുന്നവയാണ് ലിറ്റിൽ കൈറ്റ് രൂപീകരണത്തിന് പശ്ചാത്തലം ലക്ഷ്യം സാധ്യതകൾ എന്നിവ. 1.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അതിൻറെ ഹൈടെക് പദ്ധതിയുടെ ഭാഗമാണ് ലിറ്റിൽ കൈറ്റ്സ് 2. ലിറ്റിൽകൈറ്റ്സ് ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ്. 3. ലിറ്റിൽകൈറ്റ്സ് 2018 ആരംഭിച്ചു മുഖ്യമന്ത്രി പ്രവർത്തന പദ്ധതി ഉദ്ഘാടനം ചെയ്തു. 4. ഹൈടെക് സംവിധാനങ്ങൾ പരിപാലിക്കുക വിദ്യാർത്ഥികളുടെ സാങ്കേതികപരിജ്ഞാനം വികസിപ്പിക്കുക എന്നിവയ്ക്കായുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. 5. പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. 6. അനിമേഷൻ,പ്രോഗ്രാമിംഗ് ,മൊബൈൽ ആപ്പ് നിർമാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ് ,ഹാർഡ് വെയർ, ഇലക്ട്രോണിക്സ് ,റോബോട്ടിക്സ് ,സൈബർ സുരക്ഷ എന്നിവയിൽ സംഘങ്ങൾക്ക് പ്രായോഗിക പരിശീലനം ലഭിക്കുന്നതായിരിക്കും. 7. വിദഗ്ധരുടെ ക്ലാസുകൾ ഫീൽഡ് വിസിറ്റുകൾ ക്യാമ്പുകൾ എന്നിവയ്ക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അവസരം ഉണ്ടായിരിക്കും. 8. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യും. 9. വാർത്തകൾ വിറ്റ് ചാനലിനായി തയ്യാറാക്കാൻ കുട്ടികൾക്ക് പരിശീലനം ലഭിക്കും. 10. പത്താം തരത്തിൽ ഗ്രേസ്മാർക്ക് അല്ലെങ്കിൽ പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ലഭിക്കും. 11. മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് അവാർഡുകൾ ഉണ്ട്. 12. വിവരവിനിമയ സാങ്കേതിക വിദ്യയിൽ കഴിവും അഭിരുചിയും ഉള്ള ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.
2018-20 ബാച്ചിലെ മലീഹ് മികച്ചപ്രകടനം കാഴ്ചവെക്കുകയും ലിറ്റിൽകൈറ്റ്സ് സംസ്ഥാനക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.