APJ അബ്ദുൾ കലാം സ്റ്റഡി സെന്റർ ബെസ്റ്റ് സ്കൂൾ പുരസ്കാരം
ഡോ. എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ അധ്യാപകദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങൾക്കു നൽകിവരുന്ന മികച്ച യു പി സ്കൂളിനുള്ള സംസ്ഥാനതല പുരസ്കാരം ഊരൂട്ടമ്പലം അയ്യൻകാളി പഞ്ചമി സ്മാരക ഗവ യു പി സ്കൂളിന് ലഭിച്ചു. അധ്യാപകദിനമായ സെപ്റ്റംബർ 5ന് തിരുവനന്തപുരം ജെ ചിത്തരഞ്ജൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷപരിപാടിയിൽ വച്ച് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് , എസ് എം സി ചെയർമാൻ സനൽകുമാർ , പി ടി എ പ്രസിഡന്റ് ബ്രൂസ് , എം പി ടി എ ചെയർപേഴ്സൺ ഷെറിൻ , മുൻ എസ് എം സി ചെയർമാൻ ബിജു, സീനിയർ അധ്യാപിക സരിത , അധ്യാപകൻ വിജിൽ പ്രസാദ് , എസ് എം സി , പി ടി എ , എം പി ടി എ അംഗങ്ങളായ പ്രീത , രജീകൃഷ്ണ ,അബിദ ,വിജയശ്രീ എന്നിവർ ചേർന്ന് കേരള രജിസ്ട്രേഷൻ , പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിിന്നു പുരസ്കാരം സ്വീകരിച്ചു. അഡ്വ. ഐ ബി സതീഷ് എം എൽ എ, എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ , തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ , നഗരസഭാ കൗൺസിലർ രാഖിരവികുമാർ സാഹിത്യകാരൻ ജോർജ് ഒാണകികൂർ എന്നിവർ സന്നിഹിതരായിരുന്നു.കഴിഞ്ഞ അക്കാദമിക വർഷം വിദ്യാലയം നടപ്പിലാക്കിയ പാഠ്യപാഠ്യേതര രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾ , നൂതനാശയപ്രവർത്തനങ്ങൾ സാമൂഹ്യ പങ്കാളിത്തം എന്നിവയാണ് വിദ്യാലയത്തെ പുരസ്കാരത്തിന് അർഹമാക്കിയത് .