ജി.എച്ച്.എസ്സ്.കൊടുവായൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


2023 ഫ്രീഡം ഫെസ്റ്റ്

സ്കൂൾ ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2021 വിപുലമായ രീതിയിൽ നടത്തി. ആഗസ്ത് 7 മുതൽ 11 വരെ ആയിരുന്നു സ്കൂൾ തല പരിപാടികൾ. 7/8 / 2023 ന് ഐ ടി കോർണർ സംഘടിപ്പിച്ചു.  ഐ ടി ഉപകരണങ്ങളുടെ പ്രദർശനം നടത്തി. വിശിഷ്ടാതിഥികൾ ആയി സ്കൂൾ PTA പ്രസിഡന്റ് ശ്രീ അശോകൻ ,MPTA ശ്രീമതി പുഷ്പലത എന്നിവർ പങ്കെടുത്തു. 8-8 -2023 ന്  പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. നിരവധി ലിറ്റിൽ കൈറ്സ് അംഗങ്ങൾ പങ്കെടുത്തു . അക്ഷിത് , അൻഷിഫ എന്നിവർ വിജയികൾ ആയി . 9 -8 -2023 ന് പ്രത്യേക അസംബ്ലി നടത്തി .ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു. എട്ട് ,ഒന്പത് പത്തു ക്ലാസ്സുകളിലെ ഇരുനൂറോളം കൈറ്റ്സ് അംഗങ്ങൾ അസംബ്ലി യിൽ പങ്കെടുത്തു . 10-8 -2023 ന് ഗെയിം സോൺ നടത്തി . പത്താം ക്ലാസ്സിലെ ഒട്ടേറെ കുട്ടികൾ സ്ക്രച്ച ഗെയിം നിർമിച്ചു . 11 -8 -2023 നു മെഗാ പ്രദർശനം സംഘടിപ്പിച്ചു . അയൽ വിദ്യാലയത്തിലെ സയൻസ് ക്ലബ് അംഗങ്ങൾ ആയ 76 കുട്ടികൾ പ്രദർശനം കാണാൻ വന്നിരുന്നു. കളികൾ,ഇലക്രോണിക് കിറ്റ് ഗാഡ്ജറ്റുകൾ ,ആർഡിനോ പ്രൊജെക്ടുകൾ ,ഉപകരണങ്ങൾ എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി . ഒൻപതാം ക്ലാസ് കൈറ്റ് അംഗം ആയ യശ്വന്ത് സ്വന്തമായി നിർമിച്ച ഇലക്ട്രിക്കൽ സൈക്കിൾ പ്രദർശനത്തിന്റെ മുഖ്യ ആകർഷണം ആയിരുന്നു. പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു .