ഗവ.എൽ. പി. എസ്. കമ്പലടി
< സര്‍ക്കാര്‍ സ്കൂള്‍. -->
ഗവ.എൽ. പി. എസ്. കമ്പലടി | |
---|---|
വിലാസം | |
കമ്പലടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
അവസാനം തിരുത്തിയത് | |
21-01-2017 | Girishomallur |
ചരിത്രം
ദക്ഷിണ ഭാരതതിലെ ഏക ദുര്യോധനക്ഷേത്രമായ പോരൂവഴി പെരുവിരുതി മലനടക്ഷേത്രതിന്റെ അനുഗ്രഹമേഖലയായ കമ്പലടി എന്ന കരയിലാണ് കമ്പലടി ഗവ.എല്‍.പി.എസ് സ്ഥിതി ചെയ്യുന്നത്.വളരെ വിസ്ത്രുതവും ഹരിതാഭവും ആയ വയലേലകളും കൃഷി സ്ഥലങളും കൊണ്ട് സമൃദ്ധമായിരുന്ന ഈ ഗ്രാമത്തിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഖ്യ ധാരയിൽ എത്താൻ കഴിയാത്ത ഒരു നല്ല വിഭാഗത്തിന്റെയും വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത് കരിക്കുവാൻ യാതൊരു സാധ്യതയും ഇല്ലാതിരുന്ന കാലത്ത് വളരെ പണിപ്പെട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്
ജാതി മത ഭേദമില്ലാതെ വളരെ സൗഹാർദ്ദമായി കഴിഞ്ഞിരുന്ന ജനവിഭാഗങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ താണ്ടി മുതുപിലാക്കാട് സ്‌കൂളിൽ പോയി വിദ്യ അഭ്യസിച്ചിരുന്ന സമയത്തു നമ്മുടെ നാട്ടിൽ ഒരു വിദ്യാലയത്തെക്കുറിച്ചു ആലോചിക്കുകയും കളീക്കവടക്കത്തിൽ ശ്രീ .കൃഷ്ണപിള്ള അവർകൾ സ്വന്തം പുരയിടത്തിൽ നാട്ടുകാരുടെ സഹായത്തോടെ ഓല മേഞ്ഞ കെട്ടിടം പണിയുകയും 1946 മുതൽ സർക്കാരിന്റെ അനുമതിയോടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു തുടർന്ന് ഈ പ്രദേശത്തെ 1469 / ദേവീവിലാസം NSS കരയോഗം 50 സെന്റ് സ്ഥലം ഗവണ്മെന്റിനു വിട്ടു നൽകി 100 'X 20 ' അടി ഓടിട്ട ബലത്തായ കെട്ടിടം പണിഞ്ഞു .1956 മുതൽ പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു .3 KM ചുറ്റളവിൽ അന്നും ഇന്നും ഈ പ്രദേശത്തു വേറെ പ്രൈമറി സ്‌കൂളില്ല വിശദമായി.....
ഭൗതികസൗകര്യങ്ങള്‍
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കന്‍ററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- വിദ്യാരംഗം
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഐ.റ്റി. ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
മികവുകള്‍
ഭരണ നിര്‍വഹണം
ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ഹര്‍ഷകുമാര്‍ സി.എസ്സ് ആണ്.
സാരഥികള്‍
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
വഴികാട്ടി
പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്തുനിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉള്‍ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കല്‍ഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}