എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 9 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17022 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ചെടി നടൽ

JUNE 5 WORLD ENVIRONMENT DAY

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ഹൈസ്കൂൾ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

JUNE 26 WORLD DRUG ABUSE DAY|

ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

കോഴിക്കോട് : പരപ്പിൽ എം.എം.വി. എച്ച്.എസ് സ്‌കൂൾ പരപ്പിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സ്കൂളിൽ നിന്നാരംഭിച്ച റാലി ഹെഡ്മാസ്റ്റർ സി.സി ഹസ്സൻ സർ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികൾ മുഖദാർ,ചിന്ത ജംഗ്ഷനുകളിൽ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ലഹരി വിരുദ്ധ സന്ദേശ ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. തുടർന്ന് കുണ്ടുങ്ങൽ ന്യൂകാസിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.എം.ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ന്യൂയോർക്കിലെ ബസ്സറ്റ് ഹെൽത്ത് കെയർ നെറ്റ്‌വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ കെമിസ്ട്രി ടെക്നിക്കൽ അസിസ്റ്റന്റുമായ മർഫാസ് എം.പി സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സി.സി ഹസ്സൻ സർ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എസ്.എൽ.സി, എൻ.എം.എം.എസ്.ഇ , യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം വരിച്ച വിദ്യാർത്ഥികളെയും അവരുടെ മെന്റർമാരായ സ്‌കൂൾ അധ്യാപകരേയും അനുമോദിച്ചു. എം.ഇ.എ ജോയിൻ സിക്രട്ടറി പി.വി ഹസ്സൻ കോയ ,പി.ടി.എ വൈസ് പ്രസിഡണ്ട് സാദിഖ് ബേപ്പൂർ,മാനേജ്‌മെന്റ് പ്രതിനിധി പി.പി അബ്ദുൽ റഷീദ്, സീനിയർ അസിസ്റ്റന്റ് കെ.എ മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ മജീദ്, പി.എം റഹ്‌ന ,എ. എം ഹസീന, എം.എം ഒ.എസ്.എ പ്രസിഡന്റ് ഹംസത്ത്, ഒ.എസ്.എ പ്രതിനിധി ഉമർ അബ്ദുൽ അസീസ് ,പി.ടി ഷബ്ബിറ,റാഫി മുഖദാർ എന്നിവർ സംസാരിച്ചു. സയൻസ് അധ്യാപകരായ പി.കെ ജാസിർ,സി ഷാനവാസ്, ജെസ്സി ഫാത്തിമ, ജസീല, ഷഫ്ന,ഫിദ മുസ്തഫ എന്നിവർ റാലിക്ക് നേതൃത്വം നൽകി. ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. യോഗത്തിന് യു.പി വിഭാഗം സയൻസ് കൺവീനർ അർജിഷ നന്ദി പറഞ്ഞു.