ഗവ. എച്ച് എസ് കുറുമ്പാല/ssss ക്ലബ്ബ്
2023 അധ്യയനവർഷം മുതലാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ് രൂപീകരിച്ചത്.ജി എച്ച് എസ് കുറുമ്പാലയിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം.സാമൂഹ്യസേവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന SSSS ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു.വിവിധ വർക്ക്ഷോപ്പുകൾ, അവബോധ ക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ, ശുചീകരണം, വാനനിരീക്ഷണം, സഹവാസ ക്യാമ്പുകൾ എന്നീ പരിപാടികൾ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.പ്രത്യേക യൂണിഫോം ഒരുക്കി നൽകി ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു.ഹെെസ്കൂൾ വിഭാഗം അധ്യാപകരായ സുധീഷ് വി സി, അനില എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേത്യത്തം നൽകുന്നു.
2024-25 അധ്യയന വർഷം
അവബോധ ക്ലാസ് സംഘടിപ്പിച്ചു
സ്‍കൂളിലെ SSSS ക്ലബ്ബിൻെറ ( സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം) നേതൃത്വത്തിൽ ക്ലബ്ബംഗങ്ങൾക്കായി പ്രഥമ ശുശ്രൂഷ അവബോധ ക്ലാസ് സംഘടിപ്പിച്ചു. 30-08-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കുറ്റി പി എച്ച സി യിലെ ഹെൽത്ത് ഇൻസ്‍പെൿടർ രാജേഷ് ക്ലാസിന് നേതൃത്തം നൽകി.കുട്ടികൾക്ക് പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം നൽകി. ക്ലബ്ബ് കൺവീനർ സുധീഷ് വി സി സ്വാഗതവും ജീന ടീച്ചർ നന്ദിയും പറഞ്ഞു.