പ്രവേശനോത്സവം

2024 june 1 ന് സ്കൂൾ പ്രവേശനോത്സവം നടന്നു. മുഖ്യാതിഥി സുഗന്ധി എ വി (asst registar ) കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഉദ്ഘാടനം നിർവഹിച്ചു.കുന്നമംഗലം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ആശംസകൾ നേർന്നു. തുടർന്ന് രക്ഷിതാക്കളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പായസ വിതരണം നടത്തി.

 
50*50px

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച ഒരാഴ്ച കാലം നീണ്ടുനിന്ന "തണൽ " പരിപാടി ഹെഡ് മിസ്ട്രെസ്സ് ജയശ്രീ ടീച്ചർ ഉൽഘാടനം ചെയ്തു. വൃക്ഷ തൈ നടൽ, പോസ്റ്റർ നിർമ്മാണം, എന്റെ തോട്ടം, സ്കൂൾ അടുക്കള തോട്ടം, പരിസ്ഥിതി ദിന ക്വിസ് എന്നീ പരിപാടികളോടെ ആഘോഷിച്ചു.

 
50*50