ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ലോക പരിസ്ഥിതിദിനം

2023 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനും സമൂഹത്തിന് ഈ സന്ദേശം പകർന്നു നൽകുന്നതിനുമായി പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ഉപന്യാസം മത്സരം സംഘടിപ്പിച്ചു.

പ്രകൃതി നടത്തം

Gvhss നെല്ലിക്കുത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപരും അടക്കം നൂറോളം വരുന്ന ക്ലബംഗങ്ങൾ പ്രകൃതിയെ അടുത്തറിയാനും സാമൂഹ്യശാസ്ത്രക്ലബ്‌ ഉദ്ഘാടനത്തിനുമായി 12/08/2023ന് പന്തല്ലൂർ മലയുടെ വിവിധ പ്രദേശങ്ങളിൽ പഠനയാത്ര നടത്തുകയുണ്ടായി. ഊത്തലക്കുണ്ടു നിന്നു നടത്തം ആരംഭിച്ച്, പാച്ചോല, മണ്ണാത്തിപ്പാറ വാട്ടർഫാൾസ്, നെച്ചെങ്ങര, കല്ലുരുട്ടി, മുള്ളൻമട, കൊട്ടൻമല വാട്ടർടാങ്ക്, കൊരങ്ങൻചോല വഴി പന്തല്ലൂർ മലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ നടത്തത്തിലൂടെ നാടിനെ കുറിച്ചുള്ള ചെറിയ അറിവുകൾ വളർന്നു വരുന്ന തലമുറയ്ക്ക് പങ്കുവെക്കാൻ സാധിച്ചു. പന്തല്ലൂരിന്റെ ഭൂമിശാസ്ത്രവും ചരിത്രവും കാർഷികപ്രാധാന്യവും മനസിലാക്കികൊണ്ടും സസ്യ-ജൈവവൈവിദ്ധ്യം, മണ്ണിന്റെ ഘടന, കാലാവസ്ഥ, ഉരുളപൊട്ടൽ തുങ്ങിയ വിഷയങ്ങളും ചർച്ചചെയ്ത് വിദ്യാർത്ഥികളുടെ യാത്ര വേറിട്ട അനുഭവമായിരുന്നു.

രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്

ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.എന്താണ് സൈബർ സുരക്ഷ, ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, നാം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വഞ്ചിതരാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെപ്പറ്റി വിശദമായ ക്ലാസുകൾ നൽകി. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പാസ്സ്‌വേർഡുകൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും , ധാരാളം വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം പാഴാകുന്നത് കൊണ്ട്, പ്രതിസന്ധികളെ ചെറുക്കേണ്ട വഴികളെ പറ്റിയും നിർദ്ദേശം നൽകി.

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. എല്ലാ ക്ലാസിലെയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധ ദിന റാലിയുടെ പ്രസക്ത ഭാഗങ്ങൾ ക്യാമറയിൽ പകർത്തി. വീഡിയോ തയ്യാറാക്കി സ്കൂൾ യൂടുബിൽ അപ്‌ലോഡ് ചെയ്തു.

എസ് എസ് എൽ സി പുരസ്കാര വിതരണം

2022-23 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം നേടിയ സ്കൂളിനുമുള്ള പുരസ്കാരവിതരണം മഞ്ചേരി വി പി ഹാളിൽ വച്ച് ബഹു എം എൽ എ യുടെ നേതൃത്വത്തിൽ നടന്നു. തുടർച്ചയായി ഒമ്പതാം തവണയും എസ്എസ്എൽസി 100 ശബ്ദമാണ് വിജയം നേടിയതിനുള്ള പുരസ്കാരം ബഹു പ്രതിപക്ഷ ഉപനേതാവ് ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയിൽ നിന്നും സ്കൂൾ അധികൃതരും പിടിഎ പ്രസിഡണ്ടും ചേർന്ന് സ്വീകരിച്ചു. സമ്മാനാർഹരായ വിദ്യാർഥികൾ മറ്റു പിടിഎ എസ് എം സി ഭാരവാഹികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി. ക്ലാസ് തലത്തിലുള്ള ലീഡേഴ്സിന്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും, ഐക്യവും, സാഹോദര്യവും വളർത്തുവാൻ സഹായിക്കുന്ന തരത്തിലാണ് എല്ലാ പ്രവർത്തനങ്ങളും ആവിഷ്കരിച്ചത്. കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ-ഇലക്ഷനായി വിജയകരമായി പൂർത്തിയാക്കി.ഇലക്ഷന്റെ എല്ലാ രീതികളും മനസ്സിലാക്കിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ നടത്തിയത്.ലിറ്റിൽ കൈറ്റ് കുട്ടികൾ നേതൃത്വം നൽകി.

ഓസോൺ ദിനം

സെപ്റ്റംബർ 16ന് ഓസോൺ ദിനവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്നത്. ഓസോൺ ദിനവുമായി ബന്ധപ്പെട്ട ചർച്ച ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല ക്വിസ്  എന്നിവ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ടു. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ,പിടിഎ പ്രസിഡണ്ട്, എസ് എം സി ചെയർമാൻ എന്നിവർ ചേർന്ന് നൽകി.

പ്രവർത്തിപരിചയമേള

2023 അദ്ധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ PHSS പന്തല്ലൂരിൽ വെച്ച് നടന്ന സബ്ജില്ല മേളയിൽ സ്കൂളിൽ നിന്നും LP UP HS വിഭാഗങ്ങളിൽ നിന്ന് വിവിധയിനം മത്സര ഇനങ്ങളിലായി 23 കുട്ടികൾ പങ്കെടുത്തു.

കാർഷിക പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ കാർഷിക മേഖലയിലുള്ള വികസനത്തിന് ഇടയാക്കുന്നു. സ്കൂളിലെ എൽ പി അധ്യാപകൻ കുഞ്ഞുമൊയ്‌ദീൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ട്. സ്കൂൾ ഉച്ചഭക്ഷണത്തിലേക്കായി ഇവിടെ നിന്നും ധാരാളം പച്ചക്കറി ലഭിക്കുന്നുണ്ട്

മുട്ടക്കോഴി വിതരണം

പഠനത്തോടൊപ്പം സ്വയം തൊഴിൽ പരിചയവും പരിശീലനവും എന്ന ലക്ഷ്യത്തെ മുൻനിർത്തി മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് മുട്ടകോഴി വിതരണം നടന്നു. 5 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ബിപിഎൽ വിഭാഗത്തിൽപ്പെട്ട അതി ദരിദ്രരായ 50 കുട്ടികളുടെ കുടുംബങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഓരോ കുട്ടിക്കും അഞ്ചു വീതം മുട്ടക്കോഴികളെയാണ് നൽകിയത്. നഗരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മരുന്നെൻ  മുഹമ്മദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ ഡോക്ടർമാർ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു

ക്ലാസ് മാഗസിൻ

ക്ലാസ് അടിസ്ഥാനത്തിൽ ഓരോ വിദ്യാർത്ഥിയുടെയും സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിന് ഉതകുന്ന കവിത, കഥ, ഉപന്യാസം, ചിത്രങ്ങൾ, കാർട്ടൂണുകൾ ഇവ ഉൾപ്പെടുന്ന മാഗസിൻ അധ്യാപകരുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നുണ്ട്

ലോക ജനസംഖ്യാ ദിനം ജൂലൈ 11

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരവും പ്രസംഗം മത്സരവും നടത്തി

മെഹന്തി ഫെസ്റ്റ്

വലിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന മെഹന്ദി ഫെസ്റ്റ് എൽ പി, യു പി,എച്ച് എസ് വിഭാഗങ്ങൾക്ക് വെവ്വേറെ മത്സരങ്ങളാണ് നടത്തിയത്. വാശിയേറിയ മത്സരത്തിൽ അതിമനോഹരങ്ങളായ ഡിസൈനുകളാണ് കുട്ടികൾ തയ്യാറാക്കിയത്. ഇതിനോടനുബന്ധിച്ച് ഗണിത ഒപ്പന നടത്തിയത് കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ കൗതുകമായി. മലബാറിന്റെ ഇസലുകൾ ചേർത്തലല്ല മാപ്പിളപ്പാട്ട് മത്സരവും പരിപാടികൾക്ക് നിറവേകി. വിവിധ പരിപാടികളിലെ മത്സര വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബ് സുഡാക്കോ കൊക്കുകളുടെ  നിർമ്മാണ മത്സരം നടത്തി. കൊക്കുകളുടെ നിർമ്മാണത്തിന് മുമ്പ് കുട്ടികൾക്ക് ഒരു ദിവസത്തെ പരിശീലനം നൽകിയിരുന്നു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരവും,ക്വിസ്മത്സരവും, പ്രസംഗ മത്സരവും നടത്തി. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി.

ലോക ബാലികാ ദിനം

അന്താരാഷ്ട്ര ബാലികാ ദിനം,2011 ഡിസംബർ 19-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ(യുഎൻജിഎ)ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം അംഗീകരിച്ചു.നമ്മുടെ പെൺമക്കൾക്കായി നല്ലൊരു ലോകം ഒരുക്കാം,പെൺകുട്ടികളുടെ അവകാശങ്ങളും ലോകമെമ്പാടുമുള്ള പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികളും തിരിച്ചറിയുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്, സ്കൂളിലെ എല്ലാ പെൺകുട്ടികളുടെ കയ്യൊപ്പുകൾ കൊണ്ട് തീർത്ഥ മനോഹരമായ കലാ രൂപമാണ് ഇവിടെ

ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം

മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിച്ച പുൽക്കൂടും പശുത്തോഴ്ത്തും ഉണ്ണിയേശുവുമായി നെല്ലിക്കുത്ത് സ്കൂളിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ക്രിസ്തുമസ് അപ്പൂപ്പനും കരോൾ ഗാനവുമായി അഭിലാഷ് മാസ്റ്റർ മനുമാഷ് എന്നിവരോടൊപ്പം കുട്ടികളും മറ്റു അധ്യാപകരും മുഴുവൻ ക്ലാസുകളിലും ക്രിസ്തുമസ് ന്യൂ ഇയർ ആശംസകൾ അറിയിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പിടിഎ എസ് എം സി യുടെ വകയായി കേക്ക് വിതരണം ഉണ്ടായിരുന്നു. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ക്ലാസിൽ ക്രിസ്തുമസ് ന്യൂ ഇയർ ഫ്രണ്ടിനെ കണ്ടെത്തൽ ആശംസ കാർഡ് നിർമ്മാണം പുൽക്കൂട് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി.

മുറ്റം ഇന്റർലോക്ക് ചെയ്തു

മഴക്കാലമായാൽ സ്കൂൾ വരാന്തയിലേക്ക് ചെളി നിറഞ്ഞ വെള്ളം തെറിക്കുക പതിവായിരുന്നു. ആയത് പരിഹരിക്കുന്നതിന് പിടിഎ എസ് എം സി യോഗത്തിൽ ചർച്ച നടത്തുകയും  മുറ്റം ഇന്റർലോക്ക് ചെയ്യാൻ തീരുമാനമെടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. പിടിഎ,എസ് എം സി സ്പോൺസർഷിപ്പിലൂടെ തുക സമാഹരിച്ചു

ജനുവരി 26 റിപ്പബ്ലിക് ദിനം

ജനുവരി 26 റിപ്പബ്ലിക്ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം,പതാക നിർമ്മാണ മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന  റിപ്പബ്ലിക് ദിനപരേഡിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിലെ ജെ ആർ സി കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു

ക്രിയാത്മക കൗമാരം

ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി ഒമ്പതാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് 17/2/2023 ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ. അഷറഫ് ൽകുകയുണ്ടായി. കൗമാര മനസ്സിന്റെ വ്യാകുലതകളും ജിഗ്നാസകളും രക്ഷിതാക്കളുടെ മനസ്സിലേക്ക് സന്നിവേശിപ്പിച്ച ക്ലാസ് രക്ഷിതാക്കളിൽ നല്ലൊരു മാറ്റത്തിന് കാരണമായിട്ടുണ്ട്. രക്ഷിതാക്കൾക്ക് നൽകിയ ക്ലാസിന് തുടർച്ചയായി ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും ക്ലാസ്സ് നൽകി. 21/2/2023ന് വേങ്ങര ബി ആർ സി ട്രെയിനർ അബൂബക്കർ സിദ്ദീഖ് ആണ് ക്ലാസ്. സ്കൂളിൽനിന്ന് ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അഷ്റഫ് ആണ് രണ്ടുദിവസത്തെ ട്രെയിനിങ്ങിൽ പങ്കെടുത്തത് അദ്ദേഹത്തിന്റെ നോടൽ ഓഫീസർ ആയി ചുമതല നൽകി.