തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജൂൺ 3 തിങ്കളാഴ്ച ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് വരവേറ്റു.കണ്ണൂർ കോര്പറേഷൻ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉൽഘാടന വേദി കൂടിയായിരുന്നു.
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു .ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം ,വൃക്ഷത്തൈ നടൽ ,പ്രകൃതി നടത്തം തുടങ്ങിയവ സംഘടിപ്പിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ.കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു.
വായനാ മാസാചരണവും വിവിധ ക്ലബ് ഉൽഘാടനവും
വായനാമാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം,മറ്റു വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉൽഘാടനം സാഘോഷം കൊണ്ടാടി.2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ.ശ്യാ കൃഷ്ണൻ വിദ്യാരംഗം ഉൽഘാടനം നിർവഹിച്ചു.മറ്റു ക്ലബ്ബുകൾ കണ്ണൂർ നോർത്ത് എ ഇ ഒ ശ്രീമതി പ്രസന്ന കുമാരി നിർവഹിച്ചു. ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം,ക്ലാസ് ലൈബ്രറി തുടങ്ങിയവ ആസൂത്രണം ചെയ്തു .
അന്താരാഷ്ട്ര യോഗ ദിനം
യോഗയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിലേക്കായി ക്ലാസ് സംഘടിപ്പിച്ചു.
അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനം
ലഹരി വിരുദ്ധ പ്രത്യേക അസംബ്ലി ചേർന്നു .ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലി.ക്ലാസ്സുകളിൽ പോസ്റ്റർ നിർമ്മാണം,ടാബ്‌ളോ എന്നിവ സംഘടിപ്പിച്ചു.
പാരീസ് ഒളിമ്പിക്സ്
ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരമായ ഒളിമ്പിക്സിന്റെ 33 മത് ഒളിമ്പിക്സ് പാരീസിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒളിമ്പിക്സിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി പ്രത്യേക അസംബ്‌ളി ചേരുകയും ദീപശിഖ തെളിയിക്കുകയും ചെയ്തു .ദീപശിഖ തെളിയിക്കലും ഒളിമ്പിക്സ് ഫ്രെയി നിർമ്മാണവും കുട്ടികളിൽ കൗതുകമുണർത്തി.
ചാന്ദ്ര ദിനാഘോഷം (CALIPSO)
ജൂലൈ 21 ചാന്ദ്ര ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു..ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന ചാറ്റ് നിർമാണവും പ്രദർശനവും,വീഡിയോ പ്രദർശനം പ്രബന്ധ നിർമ്മാണം,റോക്കറ്റ് നിർമാണം എന്നീ പരിപാടികൾ ആസൂത്രണം ചെയ്തു. ക്ലാസ്സുകളിൽ കുട്ടികൾ സ്വന്തമായി നിർമ്മിച്ച moon പ്രദർശനം നടത്തി.