സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പരിസ്ഥിതി ദിനാചരണം (06 ജൂൺ 2022)

ദിനാചരണവുമായി ബന്ധപ്പെട്ട് JRC കേഡറ്റുകൾ Eco-Club മായി ചേർന്ന് പോസ്റ്ററുകൾ പ്ലക്കാർഡ് എന്നിവ നിർമ്മിച്ച് പ്രദർ‍ശിപ്പിച്ചു

വായനാദിനം (19 ജൂൺ 2022)

വായനാദിനവുമായി ബന്ധപ്പട്ട് JRC കേഡറ്റുകൾ വായനയുടെ പ്രാധാന്യം വിളിച്ചോതാൻ പോസ്റ്ററുകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു.

JRC മീറ്റിംഗ് (14.07.2023)

2022-23 അധ്യയന വർഷത്തെ JRC യുടെ മീറ്റിംഗ് 14.07.2023 തീയതി സ്കൂശ്‍ സ്മാർട്ട് റൂമിൽ വച്ച് നടന്നു. STD 8,9,10 ക്ലാസ്സുകളിലെ JRC Cadets ഈ മീറ്റിംഗിൽ പങ്കെടുത്തു. കുട്ടികളിൽ നിന്നും ലീഡേഴ്സിനെ തെരഞ്ഞെടുത്തു. കൂടാതെ JRC യുടെ ലക്ഷ്യം, പ്രവർത്തനങ്ങൾ, യൂണിഫോം എന്നിവയെക്കുറിച്ച് ധാരണ നൽകുകയുണ്ടായി.

കലോത്സവം

സ്കൂൾ കലോത്സവത്തിൽ വോളണ്ടിയർമാരായി JRC കേഡറ്റുകൾ മികച്ച പ്രവർത്തനംകാഴ്ചവച്ചു.

ലഹരിവിരുദ്ധ ദിനാചരണം (13 ഒക്ടോബർ 2022), സ്വാതന്ത്ര്യദിനം (15 ആഗസ്റ്റ് 2022)

ഒക്ടോബർ 13 ന് ലഹരിക്കെതിരെ പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനു വേണ്ടി സ്കൂളിൽ നിന്ന് എസ്.എം ലോക്ക് വരെയും തിരികെ ബസ്റ്റാന്റ് വഴി സ്കൂൾ വരെയും സംഘടിപ്പിച്ച റാലിയിൽ JRC കേഡറ്റുകൾ പങ്കെടുത്തു.

സ്വാതന്ത്ര്യദിന റാലിയിലും മറ്റ് പരിപാടികളിലും JRC കേഡറ്റ്സിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ഒപ്പം അന്നേ ദിനം കേഡറ്റുകൾ സ്വഭവനങ്ങളിൽ ദേശീയ പതാക ഉയർത്തി.

കേരളപ്പിറവി (1 നവംബർ 2022)

കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച്, ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല എന്നിവയിൽ പങ്കെടുത്തു.

JRC ക്വിസ് (05 ഡിസംബർ 2022)

സ്കൂൾതല JRC ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി.

ഒന്നാം സ്ഥാനം : പവൽ മാത്യു

രണ്ടാം സ്ഥാനം : ഏയ്ഞ്ചൽ

രണ്ടാം സ്ഥാനം : ലാവണ്യം

ഉപജില്ലാ റെഡ്ക്രോസ് മത്സരം

ഡിസംബർ 07, 2022 ന് പജില്ലാ റെഡ്ക്രോസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പവൽ മാത്യൂ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടി.

A ലെവൽ പരീക്ഷ

JRC കേഡറ്റുകൾക്കായുള്ള A ലെവൽ പരീക്ഷ 2022 ജനുവരി 4 ന് 11.30 മുതൽ 12.30 മണി വരെ 18 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ തലത്തിൽ നടന്നു.