ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം

19009-ss club- environmental day -poser exhibition


സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി. അബ്ദുറഷീദ് മാസ്റ്റർ . സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി

school leader election-2024

12 - 06-2024 ന്അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോ -കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ടി.പി അബ്ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, സി. ആമിന ടീച്ചർ എന്നിവർ സംസാരിച്ചു.

19 ഡിവിഷനുകളിലെ ലീഡർമാർ ചേർന്ന് 10E ക്ലാസിലെ മുഹമ്മദ് നാഷിദ് പി.യെ ഫസ്റ്റ് ലീഡറായും 10 A ക്ലാസിലെ മൗസൂഫ അലി യെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.

അക്ഷരമരം

ss club-അക്ഷരമരം-2024
ssclub അക്ഷരമരം


വായന ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ നടന്ന അക്ഷരമരം പ്രോഗ്രാം ഹെഡ്മാസ്റ്റർ ടി അബ്ദുറഷീദ് സാർ വായിച്ച പുസ്തകത്തിന്റെ പേരെഴുതി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രെട്ടറി ജലീൽ മാസ്റ്റർ,സാമൂഹ്യ ശാസ്ത്ര അധ്യാപകരായ കോ-കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ ടിപി അബ്ദുറഷീദ് മാസ്റ്റർ റഷീദ് മാസ്റ്റർ, ആമിന ടീച്ചർ നേതൃത്വം നൽകി .വിദ്യാർഥികളും അധ്യാപകരും അവർ വായിച്ച പുസ്തകങ്ങളുടെ പേരുകേളോ എഴുത്തുകാരുടെ പേരുകളോ അക്ഷര മരത്തിൽ എഴുതുകയും ചെയ്തു..


ഹിരോഷിമ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.

hiroshima day quiz -SS Club

ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് സംഘടിപ്പിച്ച മത്സരത്തിന് എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ഹിരോഷിമ ദിന ക്വിസ് മത്സരം വിജയികൾ

1st. Fathima shamfa M  9 B , 2nd Fathima Rahfa K.  10B , 3rd. Fathima Sana 10B and Fazin PO.    9 A


സ്വാതന്ത്ര്യ ദിനാഘോഷം

വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനബന്ധിച്ച് വിവിധ പരിപാടികൾ നടന്നു.

സ്വാതന്ത്യദിനത്തിൽ രാവിലെ 9 മണിക്ക് പതാകാ ഉയർത്തി. സ്വാതന്ത്ര്യ സമരകാലത്തെ ഓർമകൾ പങ്കുവെച്ച് കൊണ്ട്  അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

NDEPENDANCE DAY
അരിമ്പ്ര മുഹമ്മദ് മാസ്റ്ററെ ആദരിച്ചു

ഇരുവരേയും ചടങ്ങിൽ ആദരിച്ചു .പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ

മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.

INDEPENDANCE DAY -പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ മാസ്റ്റർ

SCOUTS& GUIDES , JRC , SS CLUB എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ സ്വാതന്ത്യ ദിന റാലിയും സഘടിപ്പിച്ചു. സ്കൂൾ NSS യൂണിറ്റി നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പായസ വിതരണവും നടന്നു

ദേശഭക്തി ഗാനാലാപന മത്സരം

SS CLUB DHESHA BHAKTHI GANALAPANA MATHSARAM.
SS CLUB INDEPENDENCE DAY -DESHA BHAKHI GANAM

സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ദേശഭക്തി ഗാനാലാപന മത്സരം നടന്നു ടി മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ , എസ് ഖിളർ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

ആയിശ റന & പാർട്ടി( 10 A) ഒന്നാം സ്ഥാനവും മൗസൂഫ അലി.ഒ & പാർട്ടി (10B) രണ്ടാം സ്ഥാനവും നേടി.