ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പുസ്തകജാലകം പ്രകാശനം ചെയ്തു.
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിഭാഗം വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ സാഹിതി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നിരൂപണക്കുറിപ്പുകളുടെ സമാഹാരമായ പുസ്തകജാലകം പ്രകാശനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പ്രകാശനം നിർവ്വഹിച്ചു . സ്കൂൾ ചെയർ പേഴ്സൺ ടി.ജി കൃഷ്ണ നന്ദ ഏറ്റുവാങ്ങി. സാഹിതി ടീച്ചർ കോർഡിനേറ്റർ ഡോ. ബാവ കെ. പാലുകുന്ന്, സ്റ്റാഫ് സെക്രട്ടറി അനുപമ കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. അൻഷറ, എസ്. കാവ്യ, നൈഷാന മെഹറിൻ, നിയ ഫാത്തിമ എന്നിവരുൾക്കൊള്ളുന്ന പത്രാധിപസമിതിയാണ് പുസ്തകജാലകം എഡിറ്റുചെയ്തത്.
നാഗസാക്കി ദിനം ആചരിച്ചു
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിൻ്റെ ആദിമുഖ്യത്തിൽ നാഗസാക്കി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ പി.ടി. ജോസ് ഉദ്ഘാടനം ചെയ്തു. ആശാ രാജ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ മീനങ്ങാടി ടൗണിൽ യുദ്ധവിരുദ്ധ സന്ദേശറാലി നടത്തി. ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവയും നടത്തി.
ശാസ്‌ത്ര -സാമൂഹ്യശാസ്‌ത്ര -ഗണിത -ഐ ടി -പ്രവർത്തിപരിചയമേള
2024 -2025 അധ്യനവർഷത്തെ സ്‌കൂൾതല ശാസ്‌ത്ര -സാമൂഹ്യശാസ്‌ത്ര -ഗണിത -ഐ ടി -പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മേള ശ്രദ്ദേയമായി തത്സമയ മത്സരങ്ങൾക്ക് ശേഷം ശാസ്‌ത്ര പ്രദർശനവും ഉണ്ടായിരുന്നു
സാമ്പത്തിക സാക്ഷരതാ ശില്പശാല സംഘടിപ്പിച്ചു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ കേരള ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സാമ്പത്തിക സാക്ഷരതാ ബോധവത്കരണ ശിൽപശാല സംഘപ്പിച്ചു. മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ശിൽപശാലയിൽ ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് മാനേജർ ഇ.കെ. രഞ്ജിത്ത് ക്ലാസ്സെടുത്തു. സാമ്പത്തിക സാക്ഷരതാ കൗൺസലർ വി. സിന്ധു, ഡോ. ബാവ കെ. പാലുകുന്ന് , പി.കെ സരിത എന്നിവർ പ്രസംഗിച്ചു
കൗൺസിലിംഗും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
STAR LEAP പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൈക്കോ മെട്രിക് ടെസ്റ്റ് റിസൾട്ട് അപഗ്രഥനവും ബോധ്യപ്പെടുത്തലും നടത്തുന്നതിനായി 9 ക്ലാസ് തലത്തിൽ കൗൺസിലിംഗും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ വീടുകളിൽ അടുക്കളത്തോട്ടം ഉണ്ടാക്കുന്നതിനായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്‌തു .വിതരണോൽഘാടനം ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ നിർവഹിച്ചു കെ അനിൽകുമാർ ,ഹാജിസ് എസ് ,പ്രമീള തുടങ്ങിയവർ സംസാരിച്ചു
സീഡ് ക്ലബ്ബ് ഉദ്‌ഘാടനം ചെയ്‌തു
മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ് ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസൈനാർ സി ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പോഷക സമൃദ്ധവുംവിഷരഹിതവുമായപച്ചക്കറി വീടുകളിൽ നിന്നും തുടങ്ങാം എന്ന പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ വിദ്യാർത്ഥികൾക്ക് വിത്തുകൾ നൽകിക്കൊണ്ട് നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് ഹാജിസ് അധ്യക്ഷത വഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ ഷിവികൃഷ്ണൻ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രധാന അധ്യാപിക സുമിത പി ഓ ,സീഡ് കോഡിനേറ്റർ പ്രമീള എൻ എന്നിവർ . സീഡ് വിദ്യാർത്ഥി കോഡിനേറ്റർ ശ്രാവണ എം എസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു
.
സ്കൂൾ ലൈബ്രറി ക്ലബ്ബിന്റെ നേതൃത്തത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു
സ്കൂൾ ലൈബ്രറി ക്ലബ്ബിന്റെ നേതൃത്തത്തിൽ പുസ്തകചർച്ച സംഘടിപ്പിച്ചു ചാൾസ് ഡിക്കെൻസന്റെ ഒലിവർ ടിസ്റ്റ് പുസ്തകത്തെ കുറിച്ചാണ് ചർച്ച നടന്നത് സ്കൂൾ ലൈബ്രറിയിൽ വച്ച് നടന്ന ചർച്ചയിൽ അദ്വിത ബാല അവതരണം നടത്തി
ലോകമുങ്ങിമരണദിനം
ലോകമുങ്ങിമരണദിനവുമായി ബന്ധപ്പെട്ട് മുങ്ങിമരണത്തിന്റെ ആഘാതത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും നമ്മുടെ സമൂഹത്തിൽ ജല സുരക്ഷക്ക് മുൻഗണന നൽകുന്നതിനും ദുരന്തങ്ങൾ തടയുന്നതിനുള്ള മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നീരറിവ് എന്ന ഹ്രിസ്വചിത്രം സ്കൂളിലെ കുട്ടികൾക്കായി പ്രദർശിപ്പിച്ചു
ശ്രദ്ധ പദ്ധതി ഉദ്ഘാടനം
8,9 ക്ലാസുകളിലെ പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടന കർമ്മം 01/07/2024 ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ഹാജിസ് എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് സുമിത പി ഒ,സ്റ്റാഫ് സെക്രട്ടറി ടി വി കുര്യാക്കോസ്, SRG കൺവീനർ അനിൽകുമാർ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് ശ്രദ്ധ കോഡിനേറ്റർ ഉമ്മു സൽമത്ത് പി കെ നന്ദി അറിയിച്ചു.
ബഷീർ ദിനം ആചരിച്ചു
മീനങ്ങാടി ഗവൺമെണ്ട് ഹയർ സെക്കൻഡറി സ്കൂൾ സാഹിതി സർഗ്ഗ വേദി, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് എന്നിവയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുപ്പതാം ചരമദിനം വിവിധ പരിപാടികളുടെ ആചരിച്ചു. പ്രധാനാധ്യാപിക പി.ഒ സുമിത ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ കെ അനിൽകുമാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർഥികൾ തയ്യാറാക്കിയ ബഷീർ ദിനപതിപ്പ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ വിനോദ് പിള്ള പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ് ഹാജിസ് , കെ.വി അഗസ്റ്റിൻ, റജീന ബക്കർ എന്നിവർ പ്രസംഗിച്ചു. ഹയർസെക്കണ്ടറിവിഭാഗത്തിലെ സാഹിതി സർഗ്ഗ വേദി ബഷീർ ദിനത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അനുസ്മരണ സെമിനാർ, ബഷീർ കൃതികളെ ആധാരമാക്കിയുള്ള ചർച്ച, 'ബഷീർ ദ മാൻ' ഡോക്യുമെൻററി പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി. നിള രേവതി അനുസ്മരണ പ്രഭാഷണം നടത്തി. സാഹിതി കോഡിനേറ്റർ ഡോ. ബാവ കെ പാലുകുന്ന് നേതൃത്വം നൽകി
പഠനോപകരണങ്ങൾ വിതരണം ചെയ്തു
സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ജില്ലാ പൂർവവിദ്യാർഥി കൂട്ടായ്മയുടെയും എസ്.പി സി മീനങ്ങാടി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങ് ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി ഒ സുമിത , റജീന ബക്കർ, ഡോ. ബാവ കെ.പാലുകുന്ന്, കെ.വി അഗസ്റ്റിൻ, ജി.അശ്വിൻ ദേവ് , ടി.വി കുര്യാക്കോസ്, ടി.കെ ദീപ , പി.ടി. ജോസ് , പ്രകാശ് പ്രാസ്കോ, നിധിൻ സണ്ണി, അക്ഷയ രാജ് എന്നിവർ പ്രസംഗിച്ചു.
പുസ്തകദക്ഷിണ പദ്ധതിക്കു തുടക്കമായി
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 2024- 25 അധ്യയന വർഷത്തെ പുസ്തക ദക്ഷിണ പദ്ധതിക്ക് വായനാവാരത്തിൽ തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സാഹിതി സാംസകാരിക വേദി കോർഡിനേറ്റർ ഡോ. ബാവ കെ.പാലുകുന്ന് അധ്യക്ഷത വഹിച്ചു. അനുപമ കെ. ജോസഫ്, കെ സുനിൽ കുമാർ , ആശാ രാജ് എന്നിവർ പ്രസംഗിച്ചു. ജന്മദിനോപഹാരമായി വി.ജി കൃഷ്ണ നന്ദ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി.
ഭരണഘടനാ മൂല്യങ്ങൾ പകർന്ന് പ്രവേശനോത്സവം
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനം നേടിയെത്തിയ പ്ലസ് വൺ വിദ്യാർഥികളെ ഇത്തവണ വരവേറ്റത് മധുരപലഹാരത്തോടൊപ്പം ഭരണഘടനയുടെ ആമുഖത്തിൻ്റെ പകർപ്പും നൽകി ! ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. ക്ലാസ്സ് മുറികളിലും കുട്ടികളുടെ വീടുകളിലും ആമുഖം പ്രദർശിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, വാർഡ് മെമ്പർ ടി.പി ഷിജു, പി.ഒ സുമിത , ഡോ. ബാവ കെ.പാലുകുന്ന് , അഡ്വ. സി. വി ജോർജ്ജ്, അനുപമ കെ.ജോസഫ് , പി.ടി ജോസ്, ആശാരാജ്, കെ. സുനിൽകുമാർ കൃഷ്ണനന്ദ എന്നിവർ പ്രസംഗിച്ചു.
ഫോക്കസ് ദ ബസ്റ്റ് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു.
സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉയർന്ന മത്സരപരീക്ഷകൾക്കായി വിദ്യാർത്ഥികൾക്ക് മാർഗനിർദേശവും വിദഗ്ധ പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ച ഫോക്കസ് ദ ബസ്റ്റ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനം സബ് കലക്ടർ ഗൗതം രാജ് ഐ.എ. എസ് നിർവ്വഹിച്ചു. ചെറുപ്രായത്തിലേ ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാഥികൾക്ക് പ്രചോദനം നൽകുന്ന പദ്ധതി ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ സിവിൽ സർവീസ് ജേതാവും ' സ്കൂളിലെ പൂർവവിദ്യാർഥിയുമായ അശ്വതി ശിവറാം 'എങ്ങനെ സിവിൽ സർവീസ് നേടാം' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. രക്ഷിതാക്കൾ തങ്ങളുടെ സ്വപ്നങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപിക്കുന്ന തിനു പകരം അവരുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്തി അവർക്ക് വളരാൻ അവസരം നൽകുകയാണ് വേണ്ടത്. കുട്ടികളെ വിജയം മാത്രമല്ല; പരാജയവും ഉൾക്കൊള്ളാൻ പ്രാപ്തരാക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തെ പഴിക്കുന്നതിനു പകരം അവരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. മലയാള മാധ്യമത്തിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിച്ച തനിക്ക് അവിടെ നിന്നു ലഭിച്ച പഠനാനുഭവങ്ങൾ സിവിൽ സർവീസ് പരിശീലനത്തിൽ മുതൽക്കൂട്ടായതായി അശ്വതി ശിവറാം ചൂണ്ടിക്കാണിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡ് ഡോ. ബാവ കെ. പാലുകുന്ന്, സ്റ്റാഫ് സെക്രട്ടറി അനുപമ ജോസഫ്, കെ. സുനിൽ കുമാർ, സുമ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
പ്രചോദന പാഠങ്ങൾ പകർന്ന് വിജയാരവം
എസ്.എസ്.എൽ.സി- ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വിജയാരവം - '24 വിദ്യാർത്ഥികൾക്ക് പ്രചോദനത്തിൻ്റെ പുതുപാഠങ്ങൾ പകർന്നു നൽകിയ വേദിയായി മാറി. ചടങ്ങിൽ അതിഥികളായെത്തിയ അസിസ്റ്റൻ്റ് കലക്ടർ ഗൗതം രാജ് ഐ.എ.എസ്, സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാവുമായ അശ്വതി ശിവറാം എന്നിവർ കുട്ടികൾക്കു മുമ്പിൽ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു. മലയാളം മീഡിയത്തിൽ പൊതുവിദ്യാലയത്തിൽ പഠിച്ച തനിക്ക് അവിടെ നിന്നും ലഭിച്ച അനുഭവങ്ങൾ സിവിൽസർവീസിലേക്കുള്ള വഴിയിൽ ഏറെ സഹായകമായതായി അശ്വതി ശിവറാം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് , ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി. പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ സുമിത , വൈത്തിരി ഉപജില്ലാവിദ്യാഭ്യാസർ ഓഫീസർ ജോയ് വി.സ്കറിയ, അഡ്വ. സി.വി ജോർജ്ജ്, ഡോ. ബാവ കെ.പാലുകുന്ന്, ടി.വി കുര്യാക്കോസ്, കെ. അനിൽ കുമാർ , അനുപമ കെ. ജോസഫ് , കൃഷ്ണ നന്ദ എന്നിവർ പ്രസംഗിച്ചു.
വായനാ വാരാചരണത്തിന് തുടക്കമായി
ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ വാരാചരണത്തിന് തുടക്കമായി. സ്കൂൾ വായന ക്ലബ്ബ് , വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ നേതൃത്വത്തിൽ പുസ്തകാസ്വാദനം ,ക്വിസ്സ്, പതിപ്പ് നിർമ്മാണം, ലൈബ്രറി സന്ദർശനം എന്നിവ നടത്തും. വായനാ ദിനാചരണത്തിന്റെ ഉദ്ഘാടനം ഡപ്യൂട്ടി എച്ച് എം സുമിത പി ഒ നിർവ്വഹിച്ചു . വായനാ ദിന സന്ദേശം വായന ക്ലബ്ബ് സെക്രട്ടറി ചിൻമയി രാജീവ് നൽകി. കെ അനിൽകുമാർ , റജീന ബക്കർ ,അഗസ്റ്റിൻ കെ.വി എന്നിവർ സംസാരിച്ചു
ജൂൺ 5 -പരിസ്ഥിതിദിനം
ലോകപരിസ്ഥിതി ദിനത്തിൽ വിവിധക്ലബുകളുടെ നേതൃത്തത്തിൽ വ്യത്യസ്‌തപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്‌തു .പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് ,പരിസ്ഥിതി പോസ്റ്റർ രചന ,ക്വിസ് തുടങ്ങിയ പരിപാടികൾ നടന്നു .
പ്രവേശനോത്സവം...
മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ഗാന്ധി പ്രതിമയിലെ പുഷ്പാർച്ചനക്കു ശേഷം വയനാട് ജില്ലാ പഞ്ചായത്തംഗം സിന്ധു ശ്രീധരൻ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഹാജിസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വേണുഗോപാൽ ആശംസകൾ നേർന്നു. കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി
വാക 2K 24 അവിസ്മരണീയമായി സ്കൂൾ വാർഷികം
ഏപ്രിൽ 12, 2024 : മീനങ്ങാടി ഗവർമെൻറ് ഹയർസെക്കണ്ടറി സ്കൂളിൻറെ 66-ാം വാർഷികം - വാക 2K 24 വിവിധ പരിപാടികളോടെ ആഘോഷിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി അസൈനാർ, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ, ഹയർസെക്കൻഡറി റീജ്യണൽ ഡയറക്ടർ സന്തോഷ് കുമാർ, പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ, പ്രധാനാ ധ്യാപകൻ ജോയ് വി.സ്കറിയ, പി ടി എ പ്രസിഡൻറ് എസ് ഹാജിസ് , എസ്.എം.സി ചെയർമാൻ അഡ്വ. സി വി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. വി വേണുഗോപാൽ, ടി പി ഷിജു, നാസർ പാലക്കമൂല തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂളിലെ ആദ്യ വിദ്യാർത്ഥി ഡോ. ടി പി ശീതളനാഥൻ, മീനങ്ങാടി എയ്ഡഡ് യു. പി സ്കൂൾ സ്ഥാപക മാനേജർ മണങ്ങുവയൽ നാരായണൻ നായരുടെ പുത്രൻ പാർത്ഥസാരഥി, സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സംഭാവന ചെയ്തിരുന്ന അംശം അധികാരി കുപ്പത്തോട് കരുണാകരൻ നായരുടെ പുത്രൻ ഒ. ടി സുധീർ, സ്കൂളിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സ്വന്തം ചെലവിൽ കെട്ടിടം നിർമ്മിച്ചു നൽകിയ സൈനുൽ അബ്ദീൻ റാവുത്തർ, വാക ലോഗോ ഡിസൈൻ ചെയ്ത ജോമേഷ് കാസ്ട്രോ , സ്വാഗതഗാനം ചിട്ടപ്പെടുത്തിയ മാധ്യമപ്രവർത്തക നീതു സനു തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. 66 വർഷങ്ങൾക്കിടയിൽ സ്കൂളിൽ സേവനമനുഷ്ഠിച്ചു വിരമിച്ച പൂർവാധ്യാപകരെയും, വിവിധ തുറകളിൽ സംഭാവനകളർപ്പിച്ച 66 പ്രമുഖ പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാക്കളായ പൂർവാധ്യാപകർ ടി എൻ സരസ്വതി അമ്മ, കെ. ഐ തോമസ് , ശ്രീകൃഷ്ണൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ കെ.ഒ പീറ്റർ, പി. കമലാക്ഷി, കെ വി സുജാത, അജിത് കാന്തി ,കായികാധ്യാപകൻ ജ്യോതി കുമാർ , മൈമൂന കണ്ണഞ്ചേരി, രാജമ്മ മോളി തോമസ് , കെ അബൂബക്കർ, പി ഐ മാത്യു , കെ നൂർജഹാൻ , അബ്രഹാം ഡാനിയേൽ, ടി എം തോമസ് പി.സി വത്സല , കെ. സുകുമാരൻ ,ഇലക്കാട് മുരളീധരൻ , കെ.ശ്രീധരൻ, ഫാ. എ.പി മത്തായി, എൻ.കെ ജോർജ്ജ്, ഇ. അനിത, വി കെ ജോൺ, പി വി ജെയിംസ്, സി. ബാലൻ, ടി ആർ രാജു , സലിൻ പാലാ , കെ എൻ രാധ , റോസ് മേരി ,മറിയക്കുട്ടി, ടി. ബാലൻ, പി എം മേരി ,ടി പി ശാന്ത ,കെ എൻ പൊന്നമ്മ തുടങ്ങി 75 ലേറെ അധ്യാപക ശ്രേഷ്ഠരാണ് ആദരം ഏറ്റുവാങ്ങിയത് .mആദരിക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥികളിൽ പ്രമുഖ ചലച്ചിത്ര പിന്നണിഗായകൻ ഗോപകുമാർ, ചലച്ചിത്ര സംവിധായകൻ അലി അക്ബർ, എഴുത്തുകാരൻ ജോയ് പാലക്കമൂല, കവയിത്രി പി . എസ് നിഷ, ഗിന്നസ് റെക്കോർഡ് ജേതാവ് ജോയൽ കെ ബിജു , മജീഷ്യൻ ശശി താഴത്തുവയൽ, സയൻ്റിസ്റ്റ് എൽദോ പൂവത്തിങ്കൽ, അക്കാദമിക രംഗത്ത് മികവു പുലർത്തിയ പല്ലവി രാജ്,സെബിൻ മാത്യു,സാന്ദ്ര ബാലൻ, ഹൃദ്യ മരിയ ബേബി, ഡോ.ഡയാന മെറിൻ ,സുസ്മിത വികാസ് , എയ്ഞ്ചൽ എബ്രഹാം, നന്ദന സുരേഷ് , ഡോ.ഹെൽവിൻ വർഗീസ് ,ദേശീയ - അന്തർദേശീയതലങ്ങളിൽ നേട്ടം കൊയ്ത കായികതാരങ്ങളായ സതീഷ്കെ ആർ,അശ്വതി രമണൻ,റിനു ചന്ദ്രൻ ,സോണി കുര്യാക്കോസ് ,ഡോ. ടി സി അബ്ദുൽ റഫീഖ്തങ്കമണി, സീന അഗസ്റ്റിൻ,സജീഷ് പി എസ്,മുഹമ്മദലി, ബിനോയ് പി സി , സൗമ്യ , സി,ഷിനോ കെ വർഗീസ്, കെ. ഷജീർ ,മാക്സ് വെൽ ലോപ്പസ്,ബ്രിഷിത, സൽമാൻ, മുജീബ് റഹ്മാൻ, അലക്സ് സജി, സ്മിതാ വാസു, അലീന ജോസ് , ശരത് വിജയൻ, അഖില പി എസ് .വനജ പി.ടി, സിന്റോ ജോർജ്, മനു പ്രസാദ്, ഉമ്മർ അലി ,ജ്യോതിഷ് വി ,അനീഷ് ഒ ബി , അൻസാർ , ഷിജു ജോയ്, കണ്ണൻ, ഷീജ ഏലിയാസ്, ബ്രിസ്റ്റോ സി ബെന്നി, ബിനു കെ ,അമൽരാജ്, മുഹമ്മദ് ഷഹബാസ് , മുബഷിർ ,ജഷീർ വി. പി ,ഐശ്വര്യ റോയ്, ആതിര പി എസ്, അർജുൻ ദീപക്, ബ്രില്ലീന സി.എസ് ,ജോഷ്വൽ ജോയ്, അശ്വതി കെ എസ് ,ഡോ. അമൃത, വിനായക് കെ വിക്രം, പൂജ കൃഷ്ണൻ , രഹന കെ. ആർ, സുലോചന രാമകൃഷ്ണൻ, സതീഷ് കെ ആർ, രാകേഷ് കെ തുടങ്ങി തുടങ്ങിയ പ്രമുഖരും ഉൾക്കൊള്ളുന്നു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ, ചൂട്ട് നാടൻപാട്ട് ദൃശ്യമേള , പൂർവവിദ്യാർഥികളായ ഗോപകുമാറും ,സജി സി. ഏലിയാസും ചേർന്ന നയിച്ച ഗാനമേള എന്നിവയും ചടങ്ങിന് മാറ്റുകൂട്ടി. രാവിലെ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പിടിഎ പ്രസിഡണ്ട് എസ് ഹാജിസ് എന്നിവർ ചേർന്ന് പതാക ഉയർത്തിയതോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് പൂർവ വിദ്യാർത്ഥി മുത്തു റാവുത്തറുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി, പൂർവ്വ വിദ്യാർത്ഥി സംഘടനയായ സിഗ്നേച്ചർ, പൂർവാധ്യാപക കൂട്ടായ്മയായ സ്റ്റോറി ടൈം സ്റ്റാർസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് .സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ 3000 -ത്തിലേറെ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിന് സാക്ഷിയാവാൻ എത്തിച്ചേർന്നിരുന്നു