ഗവ. എൽ.പി.എസ്. കാവുംഭാഗം
ഗവ. എൽ.പി.എസ്. കാവുംഭാഗം | |
---|---|
വിലാസം | |
പുതുശേരി പത്തനംത്തിട്ട ജില്ല | |
സ്ഥാപിതം | 24 - 04 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, English |
അവസാനം തിരുത്തിയത് | |
21-01-2017 | 37223 |
ചരിത്രം
School Emblem
നമ്മുടെ സ്കൂള്‍
മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂള്‍ എന്ന വിദ്യാലയ മുത്തശ്ശി നവതി (90വര്‍ഷം) യുടെ നിറവില്‍ നില്‍ക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സര്‍വ്വതോന്മുഖമായ പുരോഗതിക്കു കാരണം, പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിര്‍ത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ നിറുകയില്‍ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല. ഏഴര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ നാട്ടില്‍ പ്രബുദ്ധരായ 14 അംഗങ്ങള്‍ പ്രത്യേക വ്യവസ്ഥപ്രകാരം ഒരു ഉടമ്പടി രജിസ്റ്റര്‍ ചെയ്തു. ചെറിയൊരു കെട്ടിടത്തില്‍ മിഡിന്‍ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1919-ല്‍ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ് പ്രഥമന്‍ കാതോലിക്ക ബാവാ തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു. വട്ടശ്ശേരില്‍ തിരുമേനിയോടുള്ള ഭക്ത്യാദരവുകള്‍കൊണ്ടും, ആ പുണ്യശ്ശേകന്റെ സ്മരണയെ നിലനിര്‍ത്തുന്നതിനും 1949-ല്‍ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മാര്‍ ഗീവര്‍ഗ്ഗീസ് ദീവന്നാസിയോസ് (എം.ജി ഡി) എന്ന നാമധേയത്തില്‍ ഒരു ഹൈസ്കൂളായി ഉയര്‍ത്തി അതിനുവേണ്ടി ഗവണ്‍മെന്റില്‍ നിന്നുള്ള അംഗീകാരം നേടുന്നതിന് നിരണം ഭദ്രാസന മെത്രാപ്പോലീത്തായിരുന്ന കാലം ചെയ്ത തോമ്മാ മാര്‍ ദീവാന്നാസിയോസ് തിരുമനസ്സുകൊണ്ട് വേണേട സഹായം നല്‍കി. തുടര്‍ന്ന പുരോഗമനത്തിന്റെ പാതയില്‍ മുന്നേറിയ ഈ വിദ്യാലയം ഇന്ന് തിരുവല്ല വിദ്യാഭ്യസ ജില്ലയിലെ ശ്രദ്ധേയമായ ഒരു ഹൈസ്കൂളായി മാറിയിരിക്കുന്നു. 1964 ല്‍ രണ്ടാഴ്ച നീണ്ടു നിന്ന ശാസ്ത്ര പ്രദര്‍ശനം മദ്ധ്യ തിരുവിതാംകൂറിന്റെ ശ്രദ്ധ പിടിച്ചു പറ്റി. 1970 ല്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷം ആയി കൊണ്ടാടിയ വിദ്യാലയ മുത്തശ്ശി 2009 ല്‍ നവതിയിലെത്തി പ്രവര്‍ത്തിക്കുന്നുണ്ട് ആഡിറ്റോറിയം, ലൈബ്രറി, ലബോറട്ടറി, സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള സ്കൂളില്‍ ഇപ്പോള്‍ നാനൂറ്റിഅന്‍പതോളം വിദ്യാര്‍ത്ഥികളും, മുപ്പത് സ്റ്റാഫ് അംഗങ്ങളും പ്രവര്‍ത്തിക്കുന്നു. 1996 പ്ലാറ്റിനം ജൂബിലി വര്‍ഷമായിരുന്നു.ജനുവരിമാസം ബഹു. മുന്‍ കേരളാ മുഖ്യമന്ത്രി ശ്രീ. എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച കമ്പ്യൂൂട്ടര്‍ സെന്റര്‍,താല്പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം ലഭിക്കതക്കവണ്ണം പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോഴത്തെ സ്കൂളിന്റെ മാനേജര്‍ അഭിവന്യ മാത്യൂസ് മാര്‍ തേവാദോസ്യോസ് മെത്രാപ്പോലീത്തയാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം, ബാസ്ക്റ്റ് ബോള്‍, വോളി ബോള്‍ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാര്‍റ്റ് റൂമ് ഉണ്ട്.
കുരിശിന്‍ തൊട്ടി
കാവല്‍ പിതാവായ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമത്തില്‍ കുരിശിന്‍ തൊട്ടിയില്‍ പ്രാര്‍ത്ഥനയും അഭയയാചനയും നടത്തിവരുന്നു. കാണിക്കയായി ലഭിച്ച തുകയില്‍ നിന്ന് കുട്ടികള്‌ക്ക് യൂണിഫോം വാങ്ങി നല്‍ക്കുന്നു.