വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-27

12:26, 12 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ) ('വിരാലി, വിമല ഹൃദയ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44003 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം....' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിരാലി, വിമല ഹൃദയ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44003 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹാർഡ്‍വെയർ , ക്യാമറ , ന്യൂസ് റിപ്പോർട്ടിങ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ജോളി റോബർട്ട്, ശ്രീ ഡാനിയേൽ സാം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ഈ സ്കൂളിലെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസനീയമാണ്. 2022-25 ബാച്ചിലെ ജെറിൻ സംസ്ഥാന ക്യാംപിൽ അനിമേഷൻ വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു

                  ഈ ക്ലബ്ബിലേക്ക് പ്രവേശനം ലഭിക്കുവാനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ മാസം 15 ശനിയാഴ്ച നടന്നു. 150 ഓളം പേർ പങ്കെടുത്ത പരീക്ഷയിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവച്ച 40 പേരെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തിരഞ്ഞെടുത്തു.