മടവൂർ: മടവൂർ  എ യു പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം വിപുലമായി ആഘോഷിച്ചു.

ബഷീർ അനുസ്മരണം

നടനും സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക വി ഷക്കീല ടീച്ചർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വായനാദിനവുമായി ബന്ധപ്പെട്ട വിദ്യാരംഗം കലാസാഹിത്യവേദി, റീഡേഴ്സ് തീയേറ്റർ  എന്നിവയ്ക്ക് തുടക്കം കുറിച്ചു.

ക്വിസ് പ്രോഗ്രാം, ബഷീർ കഥകളുടെ ദൃശ്യാവിഷ്കാരം, ചിത്രരചന, ബഷീർ കഥാപാത്ര വേഷപ്പകർച്ച, പ്രസംഗം എന്നിവ സംഘടിപ്പിച്ചു.

അനുയോജ്യമായ പശ്ചാത്തലത്തിലും വേഷവിതാനങ്ങളിലും സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ച  "മുച്ചീട്ട് കളിക്കാരന്റെ മകൾ" നാടകാവിഷ്കാരം ഏറെ ശ്രദ്ധേയമായി. പി.ടി. എ പ്രസിഡന്റ്

ടി കെ അഷ്റഫ്, അധ്യക്ഷത വഹിച്ച ചടങ്ങിൽ കരീം മാസ്റ്റർ,  ടി കെ സൈനുദ്ധീൻ, ടി കെ അബൂബക്കർ മാസ്റ്റർ, പി യാസിഫ്, എം എം വഹീദ, എ പി വിജയകുമാർ, പി പി സയിദ, കെ കെ ഫാത്തിമ എന്നിവർ സംസാരിച്ചു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം
പ്രമാണം:47466 praveshanolsavam
പ്രവേശനോത്സവം

പ്രവേശനോത്സവം

മടവൂർ സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോട് കൂടി ആഘോഷിച്ചു പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചുകൊണ്ട് രാഘവൻ അടുക്കത്ത് സ്കൂൾ മാനേജർ എന്നിവർ സംസാരിച്ചു രക്ഷിതാക്കൾക്ക് ഹഫീഫ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് പായസവിതരണം നടത്തി

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മടവൂർ  എ യു പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സും  , ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.

എം അബ്ദുൽ അസീസ് മാസ്റ്റർ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രധാന അധ്യാപിക        വി ഷക്കീല ടീച്ചർ, സംസാരിച്ചു.

സ്കൂളിലെ എല്ലാ കുട്ടികളും ലഹരിക്കെതിരെ തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തിയ അസംബ്ലി ശ്രദ്ധേയമായി.

പ്ലക്കാർഡ് നിർമ്മാണം, ലഹരിക്കെതിരെ കൈപ്പത്തി പതിക്കൽ, ചിത്ര രചന മത്സരം  എന്നിവ സംഘടിപ്പിച്ചു. എം.എം.വഹീദ,പി യാസിഫ്,സി. ഹുസൈൻ കുട്ടി, എ പി വിജയകുമാർ,എന്നിവർ പങ്കെടുത്തു.

Home2025-26
  Archive     2022-23   2023-24   2024-25   2025-26