ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 9 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gv&hssvithura (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് സ്ഥാപിതമായത്.ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ സ്കൂൾ പരിസരത്തു വൃക്ഷതൈ നടുകയും പരിപാലിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.കൂടാതെ ചിത്ര രചനാ മത്സരവും പ്ലാസ്റ്റിക് ശേഖരണവും നടത്തി. ജൂലൈ 3 വെള്ളിയാഴ്ച പേപ്പർ ഉപയോഗിച്ച് വിവിധ ഇനം വസ്തുക്കൾ നിർമിക്കാനുള്ള പരിശീലന ക്ലാസുകൾ സ്കൂളിലെ പ്രവൃത്തി പരിചയം പരിശീലിപ്പിക്കുന്ന അധ്യാപികയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. കുട്ടികൾ വളരെ നല്ലരീതിയിൽ തന്നെ പരിശീലനത്തിൽ ഏർപ്പെട്ടു.