എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25
2024-2025 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
![](/images/thumb/5/5b/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_2024-2025.jpg/445px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_2024-2025.jpg)
പ്രവേശനോത്സവം - 2024
![](/images/thumb/e/ef/KGD_11473_MDNA_PRAVESHANOTHSAV4.jpg/240px-KGD_11473_MDNA_PRAVESHANOTHSAV4.jpg)
മെഡോണ എ.യു.പി.സ്കൂളിലെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു.സ്കൂൾ ഗേറ്റിനു സമീപത്തുനിന്നും കുട്ടികളെ സ്വീകരിച്ചാനയിച്ചു. ബലൂൺ ,കളിപ്പന്ത് എന്നിവ കുട്ടികൾക്ക് സമ്മാനമായി നൽകി. രാവിലെ 10 മണിക്ക് മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി ഹസീന നൗഷാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ അമീൻ തെരുവത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ സി. മരിയ ലിസി എ.സി. ,പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ.ഉനൈസ് പി. ,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി മഞ്ജുള ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.ശോഭിത എ.സി. സ്വാഗതവും ശ്രീമതി ജയശീല നന്ദിയും രേഖപ്പെടുത്തി. നവാഗതർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി രജനി കെ.ജോസഫിൻ്റെ നേതൃത്വത്തിൽ രക്ഷാകർത്തൃ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനം - 2024
![](/images/thumb/1/16/KGD_11473_MDNA_ENVIRONMENTAL_DAY1.jpg/322px-KGD_11473_MDNA_ENVIRONMENTAL_DAY1.jpg)
വളരെ വിപുലമായി എ യു പി എസ് മഡോണ സ്കൂളിൽ പരിസ്ഥിതി ദിനം കൊണ്ടാടി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടും, സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും തുണി സഞ്ചികൾ വിതരണം ചെയ്തും, സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറികൾ നട്ടുപിടിപ്പിച്ചും സമുചിതമായി പരിസ്ഥിതിദിനം ആഘോഷിച്ചു.
KG പ്രവേശനോത്സവം
മെഡോണ എ യു പി സ്കൂളിലെ പ്രീ പ്രൈമറി പ്രവേശനോത്സവം 2024 ജൂൺ 12 ബുധനാഴ്ച സംഘടിപ്പിച്ചു. മാതാപിതാക്കളുടെ വിരൽത്തുമ്പുകളിൽ പിടിച്ചെത്തിയ കുരുന്നുകളെ വിദ്യാലയം ഹൃദയത്തോടു ചേർത്ത് വരവേറ്റു. സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി കുഞ്ഞുങ്ങളെ അധ്യാപികമാർ സ്വീകരിച്ചു. മനോഹരമായി അലങ്കരിച്ച ക്ലാസ് മുറികളും വൈവിധ്യമാർന്ന കളിയുപകരണങ്ങൾ കൊണ്ട് സമ്പന്നമായ കുട്ടികളുടെ പാർക്കും കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിച്ചു. പ്രവേശനോത്സവത്തിന്റെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി ഹസീന നൗഷാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.അമീൻ തെരുവത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ സി. മരിയ ലിസി എ.സി. ,പ്രീ പ്രൈമറി ഇൻ ചാർജ് സി. നിമിഷ എ.സി. ,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി മഞ്ജുള ചന്ദ്രൻ ,ഹെഡ്മിസ്ട്രസ് സി.ശോഭിത എ.സി. ,ശ്രീമതി റോസ് മേരി ,കുമാരി ഉമ്മു ഹലീമ എന്നിവർ സംസാരിച്ചു. കുഞ്ഞു കൂട്ടുകാർക്കായി കൊച്ചു കലാപരിപാടികളും ഒരുക്കിയിരുന്നു.
മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം
മഴക്കാല രോഗങ്ങളെയും പേപ്പട്ടി വിഷബാധയെയും പ്രതിരോധിക്കാൻ എടുക്കേണ്ട മുൻകരുതലുകളേയും സ്വീകരിക്കേണ്ട പ്രതിവിധികളേയും പറ്റി പ്രധാനാധ്യാപിക സിസ്റ്റർ മിനി റ്റി ജെ യുടെ നേതൃത്വത്തിൽ സൗമ്യ എം തോമസ്, സന്ധ്യ ഡിസൂസ എന്നീ അധ്യാപകർ സ്കൂൾ അസംബ്ലിയിൽ വച്ച് 13-06-2024 ന് വിശദമായ ബോധവൽക്കരണം നടത്തുകയുണ്ടായി.
വായനാദിനം - 2024
ജൂൺ 19 മുതൽ 25 വരെ നീളുന്ന വായനാ വാരത്തിന് പ്രത്യേക അസംബ്ലിയോടെ തുടക്കം കുറിച്ചു. പി.എൻ.പണിക്കർ അനുസ്മരണ ഭാഷണം ,ദൃശ്യാവിഷ്ക്കാരം ,പുസ്തകവിതരണം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
![](/images/thumb/1/17/KGD_11473_MDNA_READING_DAY6.jpg/213px-KGD_11473_MDNA_READING_DAY6.jpg)
![](/images/thumb/e/ec/KGD_11473_MDNA_READING_DAY1.jpg/201px-KGD_11473_MDNA_READING_DAY1.jpg)
![](/images/thumb/4/45/KGD_11473_MDNA_READING_DAY2.jpg/209px-KGD_11473_MDNA_READING_DAY2.jpg)
![](/images/thumb/5/54/KGD_11473_MDNA_READING_DAY3.jpg/192px-KGD_11473_MDNA_READING_DAY3.jpg)
![](/images/thumb/d/de/KGD_11473_MDNA_READING_DAY5.jpg/207px-KGD_11473_MDNA_READING_DAY5.jpg)
![](/images/thumb/c/ce/KGD_11473_MDNA_READING_DAY4.jpg/217px-KGD_11473_MDNA_READING_DAY4.jpg)
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വിദ്യാലയത്തിലെ ഇതര ക്ലബുകളുടേയും ഉദ്ഘാടനം ജൂൺ 20 വ്യാഴാഴ്ച പ്രശസ്ത ഗായകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ.ശ്രീനിവാസൻ വി.നിർവഹിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ. അധ്യക്ഷത വഹിച്ചു.ശ്രീമതി ബിജി ജേക്കബ് ,ശ്രീമതി നിഷ എസ്.കെ. ,ശ്രീമതി ജയശീല എന്നിവർ സംസാരിച്ചു. പാട്ടും കഥകളും ചടങ്ങിന് മോടി കൂട്ടി.
യോഗാദിനം- 2024
അന്താരാഷ്ട്രാ യോഗാ ദിനമായ ജൂൺ 21 ന് സ്കൂൾ അസംബ്ലിയിൽ യോഗ ജീവിതക്രമത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുടെ പ്രതിനിധികൾ വിശദീകരിച്ചു.
ഭക്ഷ്യമേള
സമൂഹത്തിൻ്റെ ഭക്ഷ്യ സംസ്കാരവും ഭക്ഷണ ശൈലിയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുവേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസിലെ കൂട്ടുക്കാർ വ്യത്യസ്ത വിഭവങ്ങളൾ ഒരുക്കി ഭക്ഷ്യമേള സംഘടിപ്പിച്ചു. ഭക്ഷണവിഭവങ്ങൾ പരസ്പരം പങ്കുവെച്ചുള്ള ഭക്ഷ്യമേള വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.
പാർലമെന്റ് തിരഞ്ഞെടുപ്പ് - 2024
വിദ്യാലയത്തിലെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ജൂൺ 24-ാം തീയതി നടത്തപ്പെട്ടു. തികച്ചും ജനാധിപത്യ രീതിയിൽ ,ഒരു പൊതു തെരഞ്ഞെടുപ്പിൻ്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണം ,പിൻവലിക്കാനുള്ള അവസരം നൽകൽ ,വോട്ടഭ്യർഥന, ആവേശകരമായ തെരഞ്ഞെടുപ്പ് റാലികൾ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് 1 മുതൽ 7വരെയുള്ള മുഴുവൻ ക്ലാസുകളിലെയും വിദ്യാർഥികൾ വോട്ടു ചെയ്താണ് സ്കൂൾ പ്രതിനിധികളെ തെരഞ്ഞെടുത്തത്. വോട്ടെടുപ്പിനു ശേഷം നടന്ന വോട്ടെണ്ണലിൽ ഏഴാം തരം വിദ്യാർഥികളായ ബേസിൽ ജോസ് , ഉമ്മുഹലീമ എന്നിവർ യഥാക്രമം സ്കൂൾ ലീഡർ , അസി.സ്കൂൾ ലീഡർ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.പ്രധാനാധ്യാപിക സി.മിനി ടി.ജെ.വിജയികളെ പ്രഖ്യാപിച്ചു . സോഷ്യൽ സയൻസ് ക്ലബിലെ അധ്യാപികമാരാണ് സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.
ലഹരി വിരുദ്ധദിനം-2024
അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനമായ ജൂൺ 26-ാം തീയതി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. മദ്യം , മയക്കുമരുന്ന് ,പുകയില ,മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ ദൂഷ്യ ഫലങ്ങളേക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. ലഹരി ഉപയോഗിക്കുകയോ അവ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ പ്ലക്കാർഡുകളുമേന്തി കുട്ടികൾ സ്കൂൾ വളപ്പിൽ റാലി സംഘടിപ്പിക്കുകയും മനുഷ്യച്ചങ്ങല തീർക്കുകയും ചെയ്തു.
ചെടികളുടെ പ്രദർശനം
സ്കൂൾ സോഷ്യൽ സർവീസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 29 ന് വിവിധ ഇനത്തിൽപ്പെട്ട ചെടികളുടെ പ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ.പ്രദർശനം ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് വിവിധ തരം ചെടികളുടെ സവിശേഷതകൾ പരിചയപ്പെടുന്നതിന് പ്രദർശനം സഹായകരമായി. ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ.പ്രദർശനം ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ സി.ദിവ്യ ,നിഷ എസ്.കെ, രേഷ്മ എം , ബിജി ജേക്കബ് എന്നിവർ നേതൃത്വം നൽകി.
ജൂൺ മാസാന്ത്യ ക്വിസ് മത്സരം
വായനാദിനം ,പരിസ്ഥിതി ദിനം ,യോഗാ ദിനം ,ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി മാസാന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.ജൂൺ മാസത്തിൽ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രധാനാധ്യാപിക സിസ്റ്റർ മിനി ടി.ജെ. , അധ്യാപികമാരായ സി.ദിവ്യ എ.സി., രജനി കെ.ജോസഫ് എന്നിവർ വിതരണം ചെയ്തു.