കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ജൂൺ 6 തിങ്കളാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ബുക്ക് മാർക്ക് നിർമ്മാണം
വായനാവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബുക്ക് മാർക്ക് മേക്കിങ് നടത്തി. വിവിധ തരത്തിലുള്ള ബുക്ക് മാർക്കുകൾ നിർമ്മിച്ചു കൊണ്ടുവന്നു കുട്ടികൾ പരിപാടിയുടെ മാറ്റുകൂട്ടി.
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ സലീന എം, ഫാത്തിമ അബ്ദു റഹ്മാൻ, ഫെബിൻ സി.പി, ജുസ്ന അഷ്റഫ്, കൃഷ്ണേന്ദു ഇംഗ്ലീഷ് ക്ലബിൻെറ ആദ്യയോഗം 13-06-17 ന് 9 bൽ ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വായനയെ കുറിച്ചും ദിനാചരണങ്ങളിൽ ക്ലബിനുളള പങ്കിനെക്കുറിച്ചും സംസാരിച്ചു. പ്രസിഡൻറ് സ്ഥാനത്തേക്ക് 10 F ലെ ജസ പി.കെ വൈസ് പ്രസിഡൻറായി 10 E ലെ ഫജ്റ , സെക്രട്ടറി ഫിദ (8 A), ജോയൻറ് സെക്രട്ടറി റെന പി.ട്ടി (9 E) എന്നിവരെ തെരഞ്ഞെടുത്തു. ജൂൺ 14ന് രക്തദാനദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിൻെറ അസംബ്ലി 10 G ലെ കുട്ടികൾ നടത്തി. രക്തദാനത്തിൻെറ പ്രാധാന്യത്തേകുറിച്ച് റിയ ഇ.വി (10 G) പ്രസംഗിച്ചു. വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19ന് " Wings of fire"ൻെറ പുസ്തക നിരൂപണം സാമില മാലിക് (10 G) ക്കും 'Alchemist' എന്ന പുസ്തകത്തിൻെറ നിരൂപണം ജസ പി.കെ (10 F) നടത്തി.
ക്ലബ് പ്രവർത്തനങ്ങൾ, യു പി.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ വീട്ടുവളപ്പിൽ ചെടികൾ നടുന്ന പ്രവർത്തനം നടത്തുകയുണ്ടായി. അതിന്റെ ഫോട്ടോ ഇംഗ്ലീഷ് അധ്യാപകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ വായിച്ച പുസ്തകങ്ങൾ സഹപാഠികൾക്ക് പരിചയപ്പെടുത്തുന്ന പ്രവർത്തനം നടത്തി. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകരാകാൻ ഉള്ള അവസരം നൽകി. അവരുടെ ക്ലാസുകൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. സെപ്റ്റംബർ 12 ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു. കുട്ടികൾ അവരുടെ മുത്തശ്ശി മുത്തശ്ശൻമാരു മൊത്തുള്ള സന്തോഷ നിമിഷങ്ങൾ ഫോട്ടോയും വീഡിയോയും പങ്കുവച്ചു. ഒക്ടോബർ 28 ന് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളുടെ പ്രസംഗങ്ങൾ, പാചക അവതരണം, കഥ പറച്ചിൽ, നൃത്താവിഷ്കാരം എന്നിവ ഇംഗ്ലീഷ് ഫെസ്റ്റിലെ പ്രധാന പരിപാടികളായിരുന്നു. ജനുവരി 2 പുതു വർഷത്തോടനുബന്ധിച്ച് ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം നടത്തി.