ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ ദിനം - ജൂൺ 26

വിമുക്തി റാലി സംഘടിപ്പിച്ചു
ലഹരി വിരുദ്ധ പ്രതിജ്ഞ
ഫ്ലാഷ് മോബ്
ലഹരിക്കെതിരെയുള്ള ഒപ്പു ശേഖരണം

ജൂൺ 26 ന് ലഹരി വിരുദ്ധ പ്രതിജ്ഞ, വിമുക്തി റാലി, ലഹരിക്കെതിരെയുള്ള ഒപ്പു ശേഖരണം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. വിമുക്തി കൺവീനർ അബ്ദുൾ റഹീം നേതൃത്വം നൽകി.

വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനം - ജൂലായ് 5

ബഷീറിന്റെ അനശ്വരനായ കഥാപാത്രങ്ങൾ
ഹെഡ്‍മാസ്റ്റർ ശ്രീ.മനോജ് ജോസഫ്
പുസ്‍തക പരിചയം - ശ്രീ.പി.കെ ദാമോദരൻ സാർ

വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി കുട്ടികൾ അണിഞ്ഞൊരുങ്ങി. ബഷീർ കൃതികൾ കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തെപ്പറ്റി ഹെഡ്‍മാസ്റ്റർ ശ്രീ.മനോജ് ജോസഫ് പ്രത്യേക അസംബ്ലിയിൽ സംസാരിച്ചു. ശ്രീ.പി.കെ ദാമോദരൻ സാർ ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.

ചാന്ദ്രദിനം - ജൂലായ് 21

ചാന്ദ്ര ദിന ക്വിസ് മത്സര വിജയികൾ - യു.പി വിഭാഗം
ചാന്ദ്ര ദിന ക്വിസ് മത്സര വിജയികൾ - ഹൈസ്‍കൂൾ വിഭാഗം
റോക്കറ്റ് മാതൃക നിർമാണം - വിജയികൾ

ചാന്ദ്രദിനത്തിന്റെ ഭാഗമായി സകൂളിൽ ക്വിസ് മത്സരം, റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.