ഗവ. എച്ച് എസ് കുറുമ്പാല/Say No To Drugs Campaign

20:36, 1 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)

Say No To Drugs Campaign- ൻെറ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.കുട്ടികൾക്കു രക്ഷിതാക്കൾക്കുമുള്ള ബോധവത്ക്കരണ ക്ലാസുകൾ, പ്രതിജ്‍ഞ, ‍‍ഡോക്യുമെൻെററിപ്രദ‍ർശനം, ലഹരി വിരുദ്ധ റാലി ,വ്യാപാരികൾക്കുള്ള ബോധവത്ക്കരണം, തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

ലോക ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിന് നശ മുക്ത് ഭാരത് ട്രെെനർ ശ്രീ. പി എസ് റോബിനും പടിഞ്ഞാറത്തറ ജനമെെത്രീ പോലീസിൻെറ നേത്യത്വത്തിൽ നൽകിയ ക്ലാസിന് ശ്രീ സുമേഷ്, ശ്രീ റോജോ എന്നിവരും നേത്യത്വം നൽകി. കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങല തീർത്തതും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമായിരുന്നു.