ഗവ. എച്ച് എസ് കുറുമ്പാല/സ്പോർട്സ് ക്ലബ്ബ്
ദൃശ്യരൂപം
സ്പോർട്സ് ക്ലബ്ബിൻെറ നേതൃതത്തിൽ വിവിധ പരിശീലന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.വോളിബാൾ, ഫുട്ബാൾ,ഷട്ടിൽ തുടങ്ങിയ ഗെെമിനങ്ങളിലും, മറ്റ് അത്‍ലറ്റിക് ഇനങ്ങളിലും പരിശീലനം നൽകിവരുന്നു. എസ് എസ് കെ മുഖേന നിയമിച്ച ഫിസിക്കൽ എജുക്കേഷൻ ടീച്ചർ സുഭാഷ് സാറിൻെറ നേതൃതത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സ്കൂൾ തല കായിക മേളകൾ നല്ല രൂപത്തിൽ നടത്തുകയും അവരിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകിവരുന്നു.കഴിഞ്ഞ സബ് ജില്ലാ കായിക മേളകളിലും, വിവിധ ഗെെംസ് മത്സരങ്ങളിലും സ്കൂളിന് മികച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.
സഹായങ്ങൾ
- വയനാട് ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ ഒരു വോളിബാൾ കോർട്ട് നിർമ്മിച്ചിട്ടുണ്ട്.
- പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സ്കൂളിന് സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിനായി മുവ്വായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകിയിട്ടുണ്ട്.