സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ലോവർ പ്രൈമറി വിഭാഗം ഞങ്ങളുടെ സ്കൂളിൽ ഇല്ല. അപ്പർ പ്രൈമറി വിഭാഗം മുതലാണ് ഞങ്ങളുടെ സ്കൂളിൽ ഉള്ളത്. ആകെ 600 ഓളം കുട്ടികൾ യു. പി. വിഭാഗത്തിൽ പഠിക്കുന്നുണ്ട്.യു പി വിഭാഗത്തിൽ 24 അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്.അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അധ്യാപകർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു . കുട്ടികൾക്കായി ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു. USS പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. കൂടാതെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാവർഷവും വിവിധ പദ്ധതികളും ആവിഷ്കരിക്കാറുണ്ട്.

അധ്യാപകർ

സോഷ്യൽ സയൻസ്, മലയാളം ഫാത്തിമ.കെ
കണക്ക് ഹസീന. കെ
സോഷ്യൽ സയൻസ്, മലയാള ഫാത്തിമ റസിയ. എം
ഗണിതം, സാമൂഹിക ശാസ്ത്രം നിഷത്ത്.ടി
അടിസ്ഥാന ശാസ്ത്രം ജൂബീന
മലയാളം I, II ഷാനിബ. എം.വി
സാമൂഹിക ശാസ്ത്രം താജുന്നിസ. പി.വി
കണക്ക് സബ്ന. പി.എൻ.എം
അടിസ്ഥാന ശാസ്ത്രം ആയിഷ ഷബാന. വി.പി
മലയാളം, അടിസ്ഥാന ശാസ്ത്രം ഹബീബ. കെ.എം
സോഷ്യൽ സയൻസ്, ഇംഗ്ലീഷ് ജസീന. യു.കെ
കണക്ക്, മലയാളം II ഷജ്ന. കെ
അടിസ്ഥാന ശാസ്ത്രം സജിത.എൻ
ഇംഗ്ലീഷ് അക്ഷയ്
ഇംഗ്ലീഷ് അപർണപോൾ
കണക്ക്, ഇംഗ്ലീഷ് ഷബീന സി എം
ഇംഗ്ലീഷ് ഹുദ അഹമ്മദ് ബാരാമി
കണക്ക്, ഇംഗ്ലീഷ്, മലയാളം II റാബിയ എ.പി
ഹിന്ദി രഹാന. പി.എൻ.എം
അറബി മെറീന. പി.ടി
ഇംഗ്ലീഷ് ഷെഹബ
അറബി നബ്ല സി.വി
വർക്ക് എക്സ്പീരിയൻസ് ജസീല പി.ടി


അക്കാദമിക പ്രവർത്തനങ്ങൾ

സ്മാർട്ട് സ്റ്റപ്പ്സ്

 
 


സമഗ്ര ശിക്ഷാ കേരളത്തിന്റെ ഇന്നോവറ്റീവ് സ്കൂൾ പ്രൊജക്റ്റ്‌ വിഭാഗത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കിട്ടുകയും ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത പദ്ധതിയാണ് സ്മാർട്ട്‌ സ്റ്റേപ്സ്.മലയാളം, ഗണിതം എന്നീ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന അഞ്ചാം തരത്തിലെ കുട്ടികളെ പഠനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വേണ്ടി  ആവിഷ്കരിച്ച ഒരു പദ്ധതിയാണ് "സ്മാർട്ട് സ്റ്റപ്പ്സ്"

ആഗസ്റ്റ് രണ്ടാം വാരം തുടക്കം കുറിച്ച ഈ പദ്ധതിയിൽ 5ാം ക്ലാസ്സിൽ മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലുമായി പഠിക്കുന്ന 102 കുട്ടികളെയാണ് ഉൾപ്പെടുത്തിയത് .ആഗസ്ത് 16ന് ചേർന്ന മാനേജ്മെൻറ് കമ്മിറ്റി യോഗത്തിൽ പ്രസ്തുത വിഷയം ചർച്ച ചെയ്യുകയും പരിഹാരമായി യുപി വിഭാഗത്തിലെ മുഴുവൻ അധ്യാപകരെയും ഉൾച്ചേർത്ത് "സ്മാർട്ട് സ്റ്റെപ്പ് " എന്ന പേരിൽ ഒരു പ്രൊജക്റ്റ് നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഓരോ അധ്യാപകനും നാലുവീതം കുട്ടികളെ വിഭജിച്ച് നൽകി, കുട്ടികൾക്ക് വേണ്ട എല്ലാ തരത്തിലുള്ള പിന്തുണയും നൽകാൻ തീരുമാനിച്ചു. ഓരോ അധ്യാപകനും തങ്ങൾക്കു കിട്ടിയ കുട്ടികളുടെ പഠനനിലവാരം പ്രത്യേകം തയ്യാറാക്കിയ 'ലെവൽ ടൂൽ ' ഉപയോഗിച്ച് കണ്ടെത്തുകയും അതിനനുസരിച്ച് പ്രവർത്തന മൊഡ്യൂൾ തയ്യാറാക്കുകയും ചെയ്തു.

റേഡിയൻസ് സ്റ്റെപ്


ദീർഘകാലം ക്ലാസ് അന്തരീക്ഷത്തിൽ നിന്ന് അകന്ന് ഓൺലൈൻ പഠനത്തിന് പരിമിതിക്കുള്ളിൽ ആയിരുന്നു നമ്മുടെ കുട്ടികൾ. അവരുടെ പഠനമികവ് നികത്തുക, പഠനവിടവ് നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി റേഡിയൻസ്സ്റ്റെപ് എന്ന പേരിൽ യുപി വിഭാഗം അധ്യാപകർ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പദ്ധതിയുടെ ക്രോഡീകരണം അഞ്ച് ,ആറ് ,ഏഴ് ക്ലാസ്സുകളിലെ മലയാളം മീഡിയം കുട്ടികളുടെ പഠനനിലവാരം മനസ്സിലാക്കുന്നതിനായി മലയാളം, ഇംഗ്ലീഷ് ,ഗണിതം എന്നീ വിഷയങ്ങളിൽ മൂല്യനിർണയത്തിന് ആയി ചോദ്യങ്ങൾ നൽകി വിലയിരുത്തലിൽ 15 ശതമാനം കുട്ടികൾ മാത്രമാണ് മലയാളം വായിക്കാനും എഴുതാനും കൃത്യമായി അറിയുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

5% കുട്ടികൾ ഇംഗ്ലീഷ് മലയാളം ഗണിതം എന്നീ വിഷയങ്ങളിൽ സാമാന്യ നിലവാരം പുലർത്തുന്നവരാണ്. ഇന്ത്യയിൽ കുട്ടികളുടെ അവസ്ഥ വളരെ പിന്നോക്കമാണ് എന്നു തിരിച്ചറിഞ്ഞു. പരീക്ഷക്ക് വിലയിരുത്തലിനും ശേഷം നടപ്പാക്കാൻ തീരുമാനിച്ച പ്രവർത്തനങ്ങളും നൽകിയ ചുമതലകളും 5 6 7 മലയാളം മീഡിയം ക്ലാസ്സുകളിലെ കുട്ടികളെ തുല്യമായ വീതി ബെറ്റർ ആയി ഒരു അധ്യാപകരെ ചുമതലപ്പെടുത്തി നൽകുന്നതിന് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസ് ടീച്ചേഴ്സ് നൽകുന്നതിന് പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി ചുമതലകൾ മലയാളം ഹബീബ് ടീച്ചർ ഇംഗ്ലീഷ് ഷഹബാ പർവീൻ ഹിന്ദി റഹന കണക്ക് ശബ്ന എന്നിവയ്ക്കു നൽകി. മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം എന്നീ വിഷയങ്ങളിൽ എല്ലാ കുട്ടികളും മുൻ ക്ലാസുകളിൽ നേടിയിരുന്ന ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ് ഗ്രൂപ്പ് ചുമതലയുള്ള അധ്യാപകരുടെയും മെമ്പർമാരുടെയും ഉത്തരവാദിത്വം.

മലയാളം മീഡിയം ക്ലാസുകൾ രക്ഷിതാക്കളെ ഒരിക്കൽക്കൂടി യോഗത്തിനായി വിളിക്കുകയും നടത്താൻ പോകുന്ന ക്ലാസുകളെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അവരുടെ പിന്തുണ ഉറപ്പുവരുത്തിയതിനു ശേഷം കുട്ടികൾ എന്ന പേരിൽ മെമ്പറായ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. എന്റെ കുട്ടികൾ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയാത്മകമായി നിലനിർത്തിക്കൊണ്ടേ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നിരന്തര പ്രവർത്തനങ്ങൾ നൽകാൻ തീരുമാനിച്ചു. രാവിലെയും വൈകുന്നേരവും കുട്ടികളെയും രക്ഷിതാക്കളെയും സൗകര്യത്തിനനുസരിച്ച് പ്രവർത്തനത്തിനുള്ള സമയം തീരുമാനിച്ചു ഉച്ചവരെ ക്ലാസ്സ് ദിവസങ്ങളിൽ ഉച്ച ഭക്ഷണത്തിനു ശേഷമുള്ള രണ്ട് മണിക്കൂറിൽ ക്ലാസുകൾ നടത്തുവാനും തീരുമാനമായി.

 

നേട്ടങ്ങൾ

യു എസ് എസ്