കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

കോഴിക്കോട് :കാലിക്കറ്റ്‌ ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളിലൂടെ ശ്രദ്ധേയമായി.വാർഡ് കൗൺസിലർ പി.മുഹ്സിന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവവിദ്യാർത്ഥിനി യായ ഡോ.ജുമാന  യോഗത്തിൽ മുഖ്യാതിഥിയായിരുന്നു. അവരുടെ വിജയത്തിന് സ്കൂൾ വഹിച്ച പങ്ക് അവർ കുട്ടികളുമായി പങ്കുവച്ചു. പി.ടി.എ.പ്രസിഡന്റ്‌ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മിസ്ട്രെസ് സൈനബ ,പ്രിൻസിപ്പാൾ   അബ്ദു എം., വി. എച്ച്. എസ്. ഇ.പ്രിൻസിപ്പാൾ ശ്രീദേവി എന്നിവർ ആശംസകൾ അർപ്പിച്ചു.ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ലിന അനീസ് സ്വാഗതവും  ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രെസ്   ശബാന നന്ദിയും പറഞ്ഞു.പ്രശസ്ത പരിശീലകനായ അഫ്സൽ ബോധി രക്ഷിതാക്കൾക്ക് ബോധവത്കരണ  ക്ലാസ്സ്‌ എടുത്തു. തുടർന്ന് സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എ. ഐ ഗെയിമും കുട്ടികളിൽ കൗതുകമുണർത്തി.

പരിസ്ഥിതി ദിനാചാരണം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ്‌ മാഗസിൻ നിർമാണ മത്സരവും പരിസ്ഥിതി ബോധവത്കരണ ക്ലാസും നടത്തി. മികച്ച മാഗസിൻ സ്കൂളിൽ പ്രകാശിപ്പിക്കുകയും ചെയ്തു. 'ഭൂമി പുന:സ്ഥാപിക്കൽ -മരുഭൂവൽകരണവും കരട് പ്രതിരോധവും ' എന്നതായിരുന്നു ഈ വർഷത്തെ തീം