ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2024-2025 അധ്യാന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു. വിദ്യാലയവും ക്ലാസ് മുറികളും കുരുത്തോലയും,വർണ്ണ കടലാസുകളും,ബലൂണുകളും കൊണ്ട് അണിഞ്ഞൊരുങ്ങി. പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. ഒന്നാം ക്ലാസ്സിലെ മുഴുവൻ കൂട്ടുകാരെയും റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് അനീഷ് കുമാർ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ രാധാമണി ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കാരശ്ശേരി ബാങ്ക് വൈസ് പ്രസിഡൻ്റ് കുട്ടികൾക്ക് പുസ്തകവിതരണം നടത്തി.ശേഷം മറ്റ് അധ്യാപകരും എം.പി.ടി.എ പ്രസിഡൻ്റും ആശംസയർപ്പിച്ചു.സരിത ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് സരിത ടീച്ചറുടെ നേത്യത്വത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. പായസ വിതരണം നടത്തി.ഉച്ചഭക്ഷണം നൽകി പരിപാടികൾ അവസാനിച്ചു.
-
പ്രവേശനോത്സവം
പരിസ്ഥിതി ദിനം
സ്കൂൾ അസംബ്ലിയോടെ പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചു. പ്രധാന അധ്യാപിക ബീന ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് വാർഡ് മെമ്പർ വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി പരിസ്ഥിതി ദിനക്വിസ്,ചിത്രരചന എന്നിവ നടത്തി. ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി. ശേഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ നേത്യത്വത്തിൽ കരുണാകരൻ മാസ്ററർ എല്ലാ കുട്ടികൾക്കും വ്യക്ഷത്തൈ വിതരണം ചെയ്തു.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രഗവൺമെന്റിന്റെ പദ്ധതിയായ "മേരി ലൈഫ്" പോർട്ടലിൽ ഏഴ് ദിവസത്തെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും റിപ്പോർട്ടും ഫോട്ടോ,വീഡിയോ സഹിതം അതാത് ദിവസം തന്നെ അപലോഡ് ചെയ്യുകയും ചെയ്തു.
-
പരിസ്ഥിതി ദിനം
-
തൈ വിതരണം
ജൂൺ 19 വായനാദിനം
വായനാദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.വായന ദിന പ്രതിജ്ഞ ചൊല്ലി,വായന ദിന ക്വിസ് മത്സരം നടന്നു.ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് നാലാം ക്ലാസിലെ അൽജിത്ത് ആയിരുന്നു.രണ്ടാം സ്ഥാനം കാശിനാഥും നേടി.വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ "എൻ്റെ സ്കൂളിനൊരു പത്രം" എന്ന പരിപാടി നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഷാജു കൊടിയാട്ട് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തു. മൂന്ന്,നാല് ക്ലാസുകളിൽ നടന്ന വായനാമത്സരത്തിൽ മൂന്നാം ക്ലാസിൽ നിന്ന് മിലനെയും,നാലാം ക്ലാസിൽ നിന്ന് അൽജിത്തിനെയും വിജയികളായി തിരഞ്ഞെടുത്തു. വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസിലും കയ്യക്ഷര മത്സരം നടന്നു.ഒന്നാം ക്ലാസിൽ നിന്ന് വൈഗയും,രണ്ടാം ക്ലാസിൽ നിന്ന് ജാൻവി രാഹുലും, മൂന്നാം ക്ലാസിൽ നിന്ന് ശ്രിത സുബീഷും,നാലാം ക്ലാസിൽ നിന്ന് കാശിനാഥും,നിരജ്ഞനയും ഒന്നാം സ്ഥാനത്തെത്തി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി വിതരണോദ്ഘാടനം നടത്തി. അമ്മവായനയിൽ മൂന്നാം ക്ലാസിലെ അഭിനവിൻ്റെ അമ്മ അഞ്ജു ഷാനിവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനവാരത്തോടനുബന്ധിച്ച് നടന്നു. കലാഭവൻമണി അവാർഡ് ജേതാവും റേഡിയോ ആർട്ടിസ്ററ് ഗ്രേഡ്.ബി.ശ്രീമതി ശ്രീനിഷ വിനോദാണ് ഉദ്ഘാടനം നിർവഹിച്ചത്.പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്ക് വ്യത്യസ്ത തരത്തിലുളള പാട്ടുകൾ ആസ്വദിക്കാൻ കഴിഞ്ഞു.
-
പത്രം
-
മാഗസിൻ
-
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം
-
അമ്മവായന
ലോക ലഹരി വിരുദ്ധ ദിനം
-
പ്ലക്കാർഡ് നിർമ്മാണം
ബഷീർ ദിനം
ബഷീർ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്ക്കൂളിൽ ആചരിച്ചു.ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം വളരെ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു.ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു.ബഷീറിൻ്റെ വിവിധ കൃതികളിലെ ഭാഗങ്ങൾ കുട്ടികൾ അഭിനയിച്ചു. ബഷീർ, സുഹറ,സാറാമ്മ,മജീദ്,പാത്തുമ്മ,കേശവൻ നായർ തുടങ്ങിയ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു. ബഷീർ ദിന ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ അൽജിത്ത് ഒന്നാം സ്ഥാനവും കാശിനാഥ് രണ്ടാം സ്ഥാനവും നേടി.ബഷീറിൻ്റെ ജീവിതത്തെ കുറിച്ചുളള ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.കുട്ടികൾക്ക് ബഷീറിൻ്റെ ജീവിതത്തെകുറിച്ച് കൂടുതൽ മനസിലാക്കാൻ ഡോക്യുമെൻ്ററി പ്രദർശനത്തിലൂടെ കഴിഞ്ഞു.ബഷീർ കൃതികളുടെ പുസ്തകപ്രദർശനം നടന്നു.ബഷീറിൻ്റെ വിവിധ കൃതികൾ പുസ്തകപ്രദർശനത്തിലൂടെ കുട്ടികൾക്ക് മുമ്പിൽ പരിചയപ്പെടുത്തി.
-
ബഷീറും കഥാപാത്രങ്ങളും
-
ആട്
-
പാത്തുമ്മയും ആടും
-
ബഷീർ
-
സാറാമ്മ
-
ബഷീർ കഥാപാത്രങ്ങൾ
അമ്മമാരുടെ സാഹിത്യ ക്വിസ്
-
അഞ്ജു ഷനീവ്-ഒന്നാം സ്ഥാനം
-
പ്രിയ പ്രകാശ്-രണ്ടാം സ്ഥാനം
ചാന്ദ്ര ദിനം
22-07-2024 ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ചാന്ദ്രദിനാഘോഷ പരിപാടി ആരംഭിച്ചു.പ്രധാനാധ്യാപിക ശ്രീമതി ബീന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ സരിത ടീച്ചർ ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാൽവെച്ചതിനെ കുറിച്ചുളള വീഡിയോ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ചന്ദ്രനിൽ മനുഷ്യർ എങ്ങനെ കഴിയുന്നു എന്ന ഡോക്യുമെൻ്ററിയും പ്രദർശിപ്പിച്ചു. ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികൾ അമ്പിളി പാട്ടുകൾ പാടി അവതരിപ്പിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക് കുട്ടികൾ കളർ നൽകി. ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ചാന്ദ്രദിനക്വിസിൽ ഒന്നാം സ്ഥാനം നേടിയത് നാലാം ക്ലാസിലെ കാശിനാഥ് ആണ്. രണ്ടാം സ്ഥാനം നാലാം ക്ലാസിലെ അൽജിത്തും നേടി. ചാന്ദ്രദിന പരിപാടികളിലെല്ലാം കുട്ടികൾ പങ്കാളികളായി.
-
കളറിംഗ്
-
റോക്കറ്റ്